എം-സോണ്‍ റിലീസ് – 640

ഭാഷ | അറബിക്ക് |
സംവിധാനം | Elite Zexer |
പരിഭാഷ | ആർ. മുരളിധരൻ |
ജോണർ | ഡ്രാമ |
തികച്ചും പുരുഷഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ വിപ്ലവകരമായ ഇച്ഛാശക്തിയോടെ പൊരുതാൻ ശ്രമിക്കുന്ന രണ്ട് സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയാണ് സാൻഡ് സ്റ്റോം. മരുഭൂമിയിലെ ഒരു ഗ്രാമത്തിൽ തികഞ്ഞ ആധുനിക സൗകര്യങ്ങൾ നൽകികൊണ്ടു തന്നെയായിരുന്നു സുലൈമാൻ തന്റെ മക്കളെ വളർത്തിയത്. എന്നാൽ തന്റെ ഉള്ളിലെ യാഥാസ്ഥിതിക ചിന്തകൾ പുറത്തുവരാൻ തുടങ്ങുന്നതോടെ രണ്ടാമത് ഒരു വിവാഹം കൂടി കഴിക്കാനുള്ള സുലൈമാനിന്റെ തീരുമാനം അവരുടെ ജീവിതത്തിൽ സംഘർഷങ്ങൾക്ക് തുടക്കം കുറിക്കുന്നു…
ലോകർണോ, സ്റ്റോക്ക്ഹോം സൺഡൻസ് തുടങ്ങിയ പല ചലച്ചിത്രമേളകളിലും പുരസ്കാരങ്ങൾ നേടിയിട്ടുള്ള ചിത്രമാണ് സാൻഡ് സ്റ്റോം.