The Kite
ദ കൈറ്റ് (2003)

എംസോൺ റിലീസ് – 1013

ഭാഷ: അറബിക്
സംവിധാനം: Randa Chahal Sabag
പരിഭാഷ: അബ്ദുൽ മജീദ് എം പി
ജോണർ: ഡ്രാമ
Download

334 Downloads

IMDb

6.4/10

Movie

N/A

സിറിയന്‍ ബ്രൈഡ് (The Syrian Bride -2004) കണ്ട പലര്‍ക്കും തോന്നാവുന്ന ഒരു സംശയമാണ് അതിര്‍ത്തി കടന്നവര്‍ക്ക് അതിനു ശേഷം വിവാഹമോചനം നേടിയാല്‍ എന്താണ് സംഭവിക്കുക എന്നത്, അതു പോലെ തന്നെ ദ്രൂസുകളുടെ ആചാര വിശ്വാസങ്ങളെ കുറിച്ച് ഒക്കെ കൂടുതലറിയാന്‍ ക്രോസ്സ് ബോര്‍ഡര്‍ വിവാഹങ്ങളെ- ബന്ധങ്ങളെ എല്ലാം ഒരു ലബനീസ്, അല്ലെങ്കില്‍ അറബി വീക്ഷണകോണില്‍ നോക്കിക്കാണുന്ന സിനിമ. ഫെമിനിസ്റ്റായ സംവിധായക തികച്ചും ഒരു സ്ത്രീ പക്ഷം പിടിച്ചു കൊണ്ട് തന്നെയാണ്സി നിമ എടുത്തിട്ടുള്ളത്. ലാമിയയുടെ വിവാഹവും പ്രണയവും വിഭജനത്തിന്‍റെ മുറിപ്പാടുകളും യാഥാസ്ഥിക ദ്രൂസ് ജീവിതങ്ങളും ഇസ്രായേലിന്‍റെ അധിനിവേശവും സംസ്കാര വിശ്വാസ വ്യത്യാസങ്ങളും വളരേ കുറച്ച് അതും ‘സ്ത്രീ കഥാപാത്രങ്ങളെ’ ഉപയോഗിച്ച് ആവിശ്കരിച്ചിരിക്കുന്നു… ലെവന്തിന്‍റെ വശ്യത സംഘട്ടനങ്ങള്‍ക്കിടയിലും വളരേ ഹൃദയഹാരിയായി ചിത്രീകരിച്ചിരിക്കുന്ന ഒരളവു വരെ പ്രൊപഗാണ്ട മലീനസമാക്കാത്ത ഒരു മാനവികതയുടെ ആവിഷ്ക്കാരം.