എംസോൺ റിലീസ് – 2742

ഭാഷ | അറബിക്, ഇംഗ്ലീഷ് |
സംവിധാനം | Kaouther Ben Hania |
പരിഭാഷ | എബിന് തോമസ് |
ജോണർ | ഡ്രാമ |
ഒരു സിറിയന്‍ അഭയാര്‍ഥിയായ സാം അലി മെച്ചപ്പെട്ട ജീവിതത്തിനായി തന്‍റെ പുറത്തെ തൊലി, ചിത്രം വരക്കാനുള്ള ഒരു കാന്‍വാസായി വില്‍ക്കുന്നു. ഒരു വ്യക്തിയേക്കാള്‍ വിലയുള്ള ഒരു വസ്തുവായി മാറിയ സാം യഥാര്‍ത്ഥത്തില്‍ വിറ്റത് തന്‍റെ തൊലിയേക്കാള്‍ വിലപിടിച്ച പലതുമാണെന്ന് ഞെട്ടലോടെ മനസ്സിലാക്കുന്നു.
കൌത്തര്‍ ബെന്‍ ആലിയ സംവിധാനം ചെയ്ത് മോണിക്ക ബെലൂച്ചി, യാഹ്യമഹായ്നി എന്നിവര്‍ അഭിനയിച്ച ഈ സിനിമ നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച നടന്‍ മികച്ച തിരക്കഥ അടക്കം അനവധി പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു.