എം-സോണ്‍ റിലീസ് – 1740
ഭാഷ | അറബിക്, ഹീബ്രു, ഇംഗ്ലീഷ് |
സംവിധാനം | Philipp Stölzl |
പരിഭാഷ | ഫ്രെഡി ഫ്രാൻസിസ് |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ, ഹിസ്റ്ററി |
റോമൻ ഭരണകാലത്ത് വളർന്നുവന്ന ചികിത്സാ രീതികളൊക്കെ, യൂറോപ്പിന്റെ മധ്യകാലഘട്ടങ്ങളിൽ മുഴുവനായും കാലഹരണപ്പെട്ടുപോയിരുന്നു. ചികിത്സകരോ ആശുപത്രികളോ ഉണ്ടായിരുന്നില്ല. പരിമിതമായ അറിവുകളുള്ള നാടോടികളായ “ബാർബർ”മാർ മാത്രമാണ് ഉണ്ടായിരുന്നത്. ആ കാലഘട്ടത്തിൽ തന്റെ അമ്മ മരിച്ചതോടെ അനാഥത്വത്തിന്റെ ഇരുട്ടിലേക്ക് വീണ റോബ് കോൾ എന്ന ബാലൻ ഒരു ബാർബറുടെ ശിഷ്യനായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. തന്റെ അമ്മയെ തട്ടിയെടുത്ത കുടൽ രോഗത്തെ കുറിച്ചറിയാനുള്ള ആകാംക്ഷയിൽ കെട്ടറിവുകൾ മാത്രം കൈ മുതലാക്കി ലോകത്തിന്റെ മറ്റൊരറ്റത്തേയ്ക്ക്, ഇബിൻ സിന എന്ന മഹാനായ ചിക്തിത്സകന്റെ ശിഷ്യനാകാൻ യാത്ര തിരിക്കുന്നു.
തീവ്രമതവിശ്വാസവും ശാസ്ത്രപുരോഗതിയും തമ്മിലുള്ള സംഘർഷം ഒരു വലിയ ജനതയെ തന്നെ ബാധിക്കുന്നത് എങ്ങനെ എന്നു ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നു.