എം-സോണ്‍ റിലീസ് – 2188

ഭാഷ | അറബിക്, ഹീബ്രു, ഇംഗ്ലീഷ് |
സംവിധാനം | Muayad Alayan |
പരിഭാഷ | സുദേവ് പുത്തൻചിറ |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
പലസ്തീനിയൻ സംവിധായകനായ മുവാദ് അലയാൻ സംവിധാനം ചെയ്തു 2018 ൽ അറബിക്/ഹീബ്രു/ഇംഗ്ളീഷ് ഭാഷകളിൽ പുറത്തിറങ്ങിയ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ദി റിപ്പോർട്സ് ഓൺ സാറാ ആൻഡ് സലീം.പലസ്തീനിയൻ പുരുഷനും ഇസ്രായേലി യുവതിയും തമ്മിലുള്ള അവിഹിത ബന്ധം മറയ്ക്കുവാൻ വേണ്ടി ശ്രമിക്കുന്ന അവർ ചെന്നുപെടുന്ന മറ്റു കുഴപ്പങ്ങളിലേക്കാണ് കഥ പോകുന്നത്.യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് എന്ന് തുടക്കത്തിൽ തന്നെ പറയുകയും ഒപ്പം നിലവിലെ ഇസ്രായേൽ -പലസ്തീൻ സംഘർഷങ്ങൾ രണ്ടു രാജ്യത്തുള്ള സാധാരണക്കാരേയും എത്ര മാത്രം ബുദ്ധിമുട്ടിക്കുന്നുണ്ടെന്നു ചിത്രത്തിൽ തുറന്നു കാട്ടുകയും ചെയ്യുന്നുണ്ട്.