എം-സോണ്‍ റിലീസ് – 1876
ഏലിയ സുലൈമാന്‍ ഫെസ്റ്റ് – 03
ഭാഷ | ഹീബ്രു, അറബിക് |
സംവിധാനം | Elia Suleiman |
പരിഭാഷ | ശ്രീധർ |
ജോണർ | ഡ്രാമ, ഹിസ്റ്ററി |
പലസ്തീൻ സംവിധാകനായ ഏലിയ സുലൈമാന്റെ ഭാഗിക ആത്മകാഥപരമായ ട്രിലോളജിയാണ് “പാലസ്തീൻ ജീവിത്തിന്റെ പുരാവൃത്തം” . ഈ ആഖ്യാനത്തിലെ അവസാന ഭാഗമായിവരുന്നതാണ് The Time That Remains അഥവ “Chronicle of a Present Absentee,” . ഇസ്രയേൽ രൂപീകരണ സമയത്ത് സംവിധാകനായ സുലൈമാന്റെ പിതാവ് പ്രതിരോധ പേരാളിയായിരുന്നു. അദ്ദേഹത്തിന്റെ അനുഭവകുറിപ്പുകളും അതുപോലെ രാജ്യഭ്രഷ്‌ടരായ കുടുംബങ്ങൾക്ക് സുലൈമാന്റെ അമ്മ അയക്കുന്ന കത്തുകളും, കുട്ടിയായിരുന്ന സുലൈമാന്റെ സ്ക്കൂൾ അനുവങ്ങളിൽ നിന്നുമെല്ലാം പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതാണ് ഈ സിനിമ. സംവിധാകനായ സുലൈമാന്റെ ഓർമ്മകളിലൂടെയും വ്യതിരിക്തമായ വീക്ഷണഗതിയിലൂടെയുമാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഒരു ടാബ്ലോയുടേത് പോലെ വികാര രഹിതമായ ഭാവങ്ങളുടെ സൂക്ഷ്‌മമായ അവതരണത്തിലൂടെയാണ് ഏലിയ സുലൈമാന്റെ തന്റെ സിനിമകളിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിലൂടെ കഥപാത്രങ്ങളുടെ മാനസിക അവസ്ഥയിലേക്ക് പ്രേക്ഷകരെ കുടുങ്ങികിടക്കാതെ കഥയുടെ സമയത്തേക്കും സ്ഥലത്തേക്കും പ്രേക്ഷകരെ കൂട്ടി കൊണ്ടുപോകുന്ന വൈദഗ്‌ദ്ധ്യതയാണ് അദ്ദേഹം കാണിക്കുന്നത്. (നിശബ്ദതയും നിശ്ചലമായും ആവര്‍ത്തനവുമെല്ലാം വളരെ സൃഷ്ടിപരമായി സിനിമയിൽ അദ്ദേഹം ഉപയോഗിക്കുന്നുണ്ട്).