The Color of Pomegranates
ദ കളർ ഓഫ് പോമഗ്രനേറ്റ്സ് (1969)

എംസോൺ റിലീസ് – 3032

Download

544 Downloads

IMDb

7.6/10

Movie

N/A

അർമീനിയൻ കവിയായ Sayat Nova യുടെ ജീവിതത്തെ ആസ്പദമാക്കി, വിഖ്യാത സോവിയറ്റ് ചലച്ചിത്രകാരനായ സെർഹി പാരാജനോവ് സംവിധാനം ചെയ്ത ചിത്രമാണ് 1969 ൽ പുറത്തിറങ്ങിയ ദ കളർ ഓഫ് പോമഗ്രനേറ്റ്സ്.

കവിയുടെ ബാല്യം, യൗവ്വനം, വാർദ്ധക്യം, മരണം എന്നിങ്ങനെ വിവിധ അധ്യായങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ചിത്രം, ലോക സിനിമാ ചരിത്രത്തിലെ തന്നെ, ഏറ്റവും വിപ്ലവകരമായ പരീക്ഷണമാണെന്ന് പറയാം.
ഒരു കവിയുടെ ജീവിതം പറഞ്ഞു പോകുന്ന ചിത്രമെന്നതിലുപരി, മനുഷ്യന്റെ അസ്തിത്വം, വിശ്വാസം, അഭിനിവേശം എന്നിവ തമ്മിലുള്ള വൈരുദ്ധ്യങ്ങളും സിനിമ ചർച്ച ചെയ്യുന്നുണ്ട്. അർമേനിയൻ ജനത നേരിട്ട അടിച്ചമർത്തലുകൾ, കവിയുടെ ജീവിതത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നു.

സോവിയറ്റ് സർക്കാരിന്റെ എതിർപ്പുകളെ തുടർന്ന്, റിലീസ് സമയത്ത് കനത്ത സെൻസറിംഗ് നേരിടേണ്ടി വന്ന ചിത്രം, 2014 ൽ Martin Scorsese-യുടെ Film Foundation നും Cineteca di Bologna യും ചേർന്ന് ഡിജിറ്റൽ റീസ്റ്റോറേഷന് വിധേയമാക്കുകയും വിവിധ മേളകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

Federico Fellini, Jean-Luc Godard, Andrei Tarkovsky, Francis Ford Coppola, François Truffaut, തുടങ്ങിയ ചലച്ചിത്രകാരൻമാരുടെ പ്രശംസ ഏറ്റുവാങ്ങിയ ചിത്രം, സാമ്പ്രദായിക രീതികളിൽ നിന്നും മാറി, ഏറെ ദൃശ്യപരമായും കാവ്യാത്മകമായുമാണ് ചിത്രീകരിച്ചിട്ടുള്ളത്. ഗ്രിഫിത്തും ഐസൻസ്റ്റീനും നൽകിയ ചലച്ചിത്ര ഭാഷ്യത്തിന് പുതിയ വ്യാഖ്യാനങ്ങൾ നൽകുകയാണ് പാരാജനോവ് ഈ ചിത്രത്തിലൂടെ. ലോകത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി Sight & Sound മാസിക തിരഞ്ഞെടുത്ത ഈ ചിത്രം, പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കുമെന്ന് തീർച്ച.