എം-സോണ്‍ റിലീസ് – 1398
ഭാഷ | അസർബൈജാനി |
സംവിധാനം | Ilgar Najaf |
പരിഭാഷ | കെ. പി. ജയേഷ് |
ജോണർ | ഡ്രാമ |
നാടുവിട്ടുപോയ ഗാബിൻ 12 വർഷങ്ങൾക്കു ശേഷം തിരികെയെത്തുന്നതും തുടർന്ന് അയാളുടെ പിതാവിന്റെയും ഭാര്യയുടെയും മകൻെറയും ജീവിതത്തിൽ ഉണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
കാഴ്ച്ചത്തകരാറും വർണാന്ധതയുമുള്ള ജലാലിന്റെ കാഴ്ചകളിലെ വർണ്ണങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ചെറിയ കഥയുടെ വൈകാരികസൗന്ദര്യമാണ് പോംഗ്രനേറ്റ് പറഞ്ഞവസാനിപ്പിക്കുന്നത്. സൗന്ദര്യവും സ്നേഹവും വാത്സല്യവും വിശ്വാസ വഞ്ചനയും ചേർത്ത് ജീവിതത്തെ സംഘർഷഭരിതമാക്കുന്ന കഥ കൂടിയാണിത്. സിനിമയുടെ പേര് പോലെ തന്നെ ഒരു മാതളത്തോട്ടത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന ഫാമിലി ഡ്രാമയാണ് ഈ ചിത്രം.
പേരക്കിടാവിനും മരുമകൾക്കുമൊപ്പം മാതളത്തോട്ടത്തെ ആശ്രയിച്ചു കഴിയുന്ന വൃദ്ധനായ ‘ഷാമിലിന്’ 12 വർഷത്തെ അജ്ഞാതവസത്തിന് ശേഷമുള്ള മകന്റെ തിരിച്ചു വരവ് ഇഷ്ടമായിട്ടില്ല. മകന്റെ തിരിച്ചുവരവിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് സംശയങ്ങളും അയാൾക്കുണ്ട്. അകൽച്ച സൃഷ്ടിച്ച വിടവുകൾ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഗാബിൽ.
വികസനത്തിന്റെയും ആധുനികതയുടെയും പ്രച്ഛന്നതകളെയും പ്രായോഗിക യുക്തികളെയും ചിത്രം വരച്ചു കാണിക്കുന്നു. ഗ്രാമീണതയുടെ നന്മയിലും, കലർപ്പില്ലായ്മയിലും കിളിർക്കുന്ന മാതളത്തോട്ടങ്ങളെ പിഴുതെറിയുന്ന നിർവ്വികാരതയിലൂന്നിയ ആധുനിക മനസ്സിനെയാണ് ചിത്രം ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നത്.