Sultana's Dream
സുൽത്താനാസ് ഡ്രീം (2023)
എംസോൺ റിലീസ് – 3680
| ഭാഷ: | ബാസ്ക്, ബംഗാളി, ഇംഗ്ലീഷ് , ഹിന്ദി , ഇറ്റാലിയൻ , സ്പാനിഷ് |
| സംവിധാനം: | Isabel Herguera |
| പരിഭാഷ: | ഷിഹാസ് പരുത്തിവിള |
| ജോണർ: | അനിമേഷൻ, ഡ്രാമ, മ്യൂസിക്കൽ |
അഹമെദാബാദിലെ ഒരു പബ്ലിക് ലൈബ്രറിയിൽ വച്ച് സ്പാനിഷ് കലാകാരിയായ ഇനെസിന് അവിചാരിതമായൊരു പുസ്തകം ലഭിക്കുകയാണ്, 1905 ൽ ബീഗം റൊക്കേയ ഹൊസൈന്റെ തൂലികയിൽ പിറന്ന Sultana’s Dream.
പുസ്തകത്താളുകളിലൂടെ വിരലുകളൊഴുകിയപ്പോൾ Ladyland എന്നൊരു വാക്കിൽ അവളുടെ കണ്ണുകളുടക്കി. സ്ത്രീകൾ ഭരിക്കുന്ന, വിവരവിദ്യാഭ്യാസ ശാസ്ത്ര മേഖലകളിൽ സ്ത്രീകൾ വാഴുന്ന, മറ്റുലോകങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി നാലുചുവരുകൾക്കുള്ളിൽ ജീവിക്കാൻ വിധിക്കപ്പെട്ട പുരുഷന്മാർ വസിക്കുന്നൊരു സ്വപ്നനഗരി! വിദ്യാഭ്യാസം വിലക്കപ്പെട്ട പുരുഷസമൂഹം, വീട്ടുജോലികളിൽ ഒതുങ്ങിക്കൂടാൻ നിയോഗിക്കപ്പെട്ടൊരു പുരുഷസമൂഹം. Ladyland നല്കിയ ആദ്യാനുഭവത്തിന്റെ കുളിർകാറ്റിൽ പരിലസിക്കാനായി ഇനെസ് ഇറങ്ങിത്തിരിക്കുകയാണ് – ആ സ്വപ്നനഗരിയും ബീഗം റൊക്കേയ ഹൊസൈൻ എന്ന ആ കഥാകാരിയുടെ ചരിത്രവും കണ്ടെത്തുവാൻ!
തികച്ചും വ്യത്യസ്തമായ ആനിമേഷൻ ശൈലി പിന്തുടരുന്ന ഇസബേൽ ഹെർഗുരയുടെ ഈ ചിത്രം വിവിധ ചലച്ചിത്രോത്സവങ്ങളിൽ ആനിമേഷൻ വിഭാഗത്തിൽ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
