Baishe Srabon
ബൈഷേ ശ്രാബൺ (2011)

എംസോൺ റിലീസ് – 1659

Download

13571 Downloads

IMDb

8.1/10

Movie

N/A

തുടർച്ചയായി കൊൽക്കത്തയിൽ ചില കൊലപാതകങ്ങൾ നടക്കുന്നു, ആകെ പോലീസിന് ലഭിക്കുന്ന തെളിവ് മരിച്ചയാളുടെ അരികിൽ നിന്നും കണ്ടെത്തുന്ന ചില ബംഗാളി കവിതകളുടെ വരികൾ മാത്രം. അന്വേഷണ ഉദ്യോഗസ്ഥനായ അഭിജീത് പക്രഷി മാസങ്ങളോളം ശ്രമിച്ചിട്ടും വേണ്ടത്ര തെളിവുകൾ ലഭിക്കുന്നില്ല. ആരായിരിക്കും കൊലപാതകി? എന്തിനായിരിക്കും ഇത്തരമൊരു രീതി അയാൾ അവലംബിക്കുന്നത്?

ശ്രീജിത്ത് മുഖർജിയുടെ സംവിധാനത്തിൽ പരംബ്രത ചാറ്റർജി, റെയ്മ സെൻ, ഗൗതം ഘോഷ്, പ്രൊസെൻജിത് ചാറ്റർജി തുടങ്ങിയവർ അഭിനയിച്ച വ്യത്യസ്തമായ ഒരു ത്രില്ലർ ചിത്രമാണ് ബൈഷേ ശ്രാബൺ. 2011ലെ ഏറ്റവും വലിയ പണംവാരി ചിത്രമായിരുന്നു ഇത്. തീയേറ്ററിൽ തുടർച്ചയായി 105 ദിവസം ഓടുകയും ലണ്ടൻ, ദുബായ് തുടങ്ങിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 41 ഓളം പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.