എം-സോണ്‍ റിലീസ് – 1726
ക്ലാസ്സിക് ജൂൺ 2020 – 11
ഭാഷ | ബംഗാളി |
സംവിധാനം | Satyajit Ray |
പരിഭാഷ | ശ്രീധർ |
ജോണർ | ഡ്രാമ, റൊമാൻസ് |
രബീന്ദ്രനാഥ ടാഗോറിന്റെ “നോഷ്ടോനീർ” അഥവാ തകർന്ന കൂട് എന്ന കഥയെ ആസ്പദമാക്കി സത്യജിത് റേ സംവിധാനം ചെയ്ത ചിത്രമാണ് ചാരുലത. 1870കളിലെ ബംഗാളിൽ ഒരു പത്രം നടത്തുന്ന ധനികനായ ഭൂപതിയുടെ ഭാര്യയാണ് ചാരുലത. വിരസത നിറഞ്ഞ അവരുടെ ജീവിതത്തിലേക്ക് ഭൂപതിയുടെ കസിനും കവിയുമായ അമൽ വരികയാണ്. ചാരുലതക്ക് സാഹിത്യത്തിലുള്ള അഭിരുചി വളർത്താൻ അമൽ ശ്രമിക്കുകയും അതിലൂടെ അവർ തമ്മിൽ ഒരു മത്സരബുദ്ധി വളർന്ന് പിന്നീടത് ചാരുലതക്ക് അമലിനോടുള്ള ഇഷ്ടമായി മാറുകയും ചെയ്യുന്നതോടെ അവരുടെ ജീവിതങ്ങളുടെ താളം തെറ്റുകയാണ്. ബെർഗ്മാൻ, ഗൊദാർദ്, ഡേവിഡ് ലീൻ എന്നിങ്ങനെ നിരവധി പ്രശസ്ത സംവിധായകരുടെ ഇഷ്ടചിത്രങ്ങളിൽ ഒന്നായ ചാരുലത 1965ൽ മികച്ച ചിത്രത്തിനുള്ള ഭാരത സർക്കാരിന്റെ സുവർണകമലം പുരസ്‌കാരം നേടി. രബീന്ദ്രനാഥ ടാഗോറും രാജാ റാംമോഹൻ റോയും രചിച്ച കവിതകളാൽ സമ്പന്നമാണ് ഈ ചിത്രം.