എംസോൺ റിലീസ് – 2975
ഭാഷ | ബംഗാളി |
സംവിധാനം | Satyajit Ray |
പരിഭാഷ | രോഹിത് ഹരികുമാര്‍ |
ജോണർ | ഡ്രാമ |
സത്യജിത് റായുടെ സംവിധാനത്തില്‍ 1960 ഇറങ്ങിയ ഡ്രാമ വിഭാഗം ചിത്രമാണ് ദേവി.
ദയാമയിയും ഉമാപ്രസാദും ഭര്‍തൃസഗൃഹത്തിലാണ് താമസം. ഉമാപ്രസാദ് കല്യാണം കഴിച്ചെങ്കിലും കല്‍ക്കത്തയില്‍ പഠിക്കുകയാണ്. അതിനാല്‍ ഭാര്യയെ ഭര്‍തൃഗൃഹത്തിലാക്കി ഉമാപ്രസാദ് പഠനത്തിനായി കല്‍ക്കത്തയില്‍ പോയി. ദയാമയി ഉമാപ്രസാദിന്‍റെ അച്ഛനെ പരിചരിക്കാന്‍ വീട്ടില്‍ നിന്നു. ഉമാപ്രസാദിന്റെ അച്ഛനൊരു ദേവീഭക്തനാണ്. ഒരു ദിവസം, സ്വപ്നത്തില്‍ അദ്ദേഹം ദയാമയിയെ ദേവിയുടെ അവതാരമായി കാണുന്നു. ശേഷം, നടക്കുന്ന സംഭവ വികാസങ്ങള്‍ ചിത്രം കണ്ട് തന്നെ അറിയുക.
ശക്തമായ രാഷ്ട്രീയമാണ് ദേവി എന്ന ചിത്രത്തിലൂടെ റായ് പങ്ക് വയ്ക്കുന്നത്. അമിതമായ അന്ധവിശ്വാസം എത്ര ആപത്തെന്ന് ചിത്രം വരച്ച് കാട്ടുന്നു. ആള്‍ദൈവങ്ങള്‍ക്കെതിരെയും ചിത്രം ശബ്ദിക്കുന്നു. അക്കാലത്ത് ഇത്തരമൊരു ചിത്രം സംവിധാനം ചെയ്ത സത്യജിത് റായ് കയ്യടി അര്‍ഹിക്കുന്നു. കാരണം, പലരും ഇന്നും ചെയ്യാന്‍ മടി കാണിക്കുന്ന വിഷയമാണ് ദശകങ്ങള്‍ക്ക് മുന്‍പ് റായ് ചെയ്തത്.
നമ്മുടെ സമൂഹത്തില്‍ നിലനിന്നിരുന്ന, ഇന്നും നിലനിന്നു പോരുന്ന ‘ആള്‍ദൈവം’ എന്ന അന്ധവിശ്വാസം തുറന്നു കാട്ടുകയാണ് ദേവി എന്ന ചിത്രം. കാലികപ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ഈ ചിത്രം തീര്‍ച്ചയായും കാണേണ്ടതാണ്.
1962 കാന്‍സ് ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കൂടിയാണിത്. മികച്ച ബംഗാളി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ചിത്രം നേടി. കൂടാതെ ലൊക്കാര്‍ണോ ചലച്ചിത്ര മേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വളരെയധികം മികച്ച അഭിപ്രായങ്ങളും ചിത്രത്തിന് നേടിയെടുക്കാന്‍ സാധിച്ചു.