എം-സോണ്‍ റിലീസ് – 128
ഭാഷ | ബംഗാളി |
സംവിധാനം | Kamaleswar Mukherjee |
പരിഭാഷ | കെ രാമചന്ദ്രന് |
ജോണർ | ബയോഗ്രഫി, ഡ്രാമ |
ഇന്ത്യയിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരന് ഋത്വിക്ഘട്ടക്കിന്റെ ജീവിതകഥയാണ് കമലേശ്വര്
മുഖര്‍ജി ഈ ചിത്രത്തിലൂടെ പറയുന്നത്. ഘട്ടക്കിലെ ചലച്ചിത്രകാരന് ഇതിലും മികച്ച ഒരു കലാപ്രണാമം
വേറെയുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. അതുകൊണ്ടുതന്നെയാണ് ഘട്ടക്കിന്റെ ഏറ്റവും മികച്ച
ചിത്രങ്ങളിലൊന്നിന്റെ പേരുതന്നെ ഈ സിനിമയ്ക്കും നല്‍കിയിരിക്കുന്നത്. ചലച്ചിത്രലോകത്തെ ഏറ്റവും
പ്രഗത്ഭനായ ഒരു സംവിധായകനാണ് ഘട്ടക്ക്; അതേസമയം മറ്റ് സംവിധായര്‍ക്ക് കിട്ടുന്നതുപോലെയുള്ള
പ്രാധാന്യം പല കാരണങ്ങള്‍ കൊണ്ടും ഘട്ടക്കിന് ലഭിച്ചിരുന്നുമില്ല. യഥാര്‍ത്ഥത്തില്‍ മേഘം മൂടിയ
നക്ഷത്രത്തെപ്പോലെത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ അപാരമായ കഴിവുകളും.
ഘട്ടക്കിനെ സംബന്ധിച്ച് സിനിമ വെറുമൊരു വിനോദോപാധിയായിരുന്നില്ല; മറിച്ച് സാധാരണക്കാരന്റെ
പോരാട്ടങ്ങളെ വരച്ചുകാണിക്കാനുള്ള ഒരു മാധ്യമമായിരുന്നു. ഘട്ടക്ക് ഒരു മനസികാരോഗ്യകേന്ദ്രത്തില്‍
ചികിത്സയില്‍ കഴിഞ്ഞിരുന്ന 1969 കാലഘട്ടത്തിലാണ് ഈ സിനിമ ആരംഭിക്കുന്നത്. ഘട്ടക്കിന്റെ ശേഷിച്ച
ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ ഏടുകളിലൂടെയും ചിത്രം കടന്നുപോകുന്നുണ്ട്.