എം-സോണ്‍ റിലീസ് – 27

ഭാഷ | ബംഗാളി |
സംവിധാനം | Satyajit Ray |
പരിഭാഷ | ആർ. ശ്രീദേവി |
ജോണർ | ഡ്രാമ |
സത്യജിത് റേ സംവിധാനം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ നിർമ്മിച്ച് 1955-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് പഥേർ പാഞ്ചാലി. ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ എഴുതിയ പഥേർ പാഞ്ചാലി എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഈ ചലച്ചിത്രം സത്യജിത് റേയുടെ ആദ്യ സംവിധാനസംരഭമാണ്. അപു ത്രയത്തിലെ ആദ്യ ചലച്ചിത്രമായ ഇത് പ്രധാന കഥാപാത്രമായ അപുവിന്റെ ബാല്യകാലത്തിലൂടെ1920 കളിലെ ബംഗാളിന്റെ ഗ്രാമ്യജീവിതത്തെ വരച്ചു കാട്ടുന്നു.
ചെലവുചുരുക്കി നിർമ്മിച്ച ഈ ചിത്രത്തിലെ പല കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് അമേച്വർ നടീനടന്മാരും പുതുമുഖങ്ങളുമാണ് . പഥേർ പാഞ്ചാലി വളരെ നിരൂപക പ്രശംസയും ജനപ്രീതിയും പിടിച്ചു പറ്റിയിട്ടുണ്ട്. സത്യജിത് റേയെ സ്വാധീനിച്ച ഇറ്റാലിയൻ നവറിയലിസം കാരണം റേ തന്നെ തന്റേതായ ഒരു റിയലിസ്റ്റിക് രീതിയാണ് ഈ ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. സ്വാതന്ത്രാനന്തര ഇന്ത്യയിൽ നിന്നും ആഗോള നിരൂപക പ്രശംസ പിടിച്ചു പറ്റിയ ആദ്യ ചലച്ചിത്രമായ പഥേർ പാഞ്ചാലി 1956-ലെ കാൻ ഫിലിം ഫെസ്റ്റിവെലിലെ ബെസ്റ്റ് ഹ്യൂമൺ ഡോക്യുമെന്റ് പുരസ്കാരം നേടുകയുണ്ടായി. എക്കാലത്തെയും ഏറ്റവും മികച്ച ചലച്ചിത്രങ്ങളിലൊന്നായി പഥേർ പാഞ്ചാലിയെ ഇന്നു പലരും കണക്കാക്കുന്നുണ്ട്.