• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Cirkus Columbia / സർക്കസ് കൊളംബിയ (2010)

September 20, 2020 by Vishnu

എം-സോണ്‍ റിലീസ് – 2082

Yugosphere Special – 03

പോസ്റ്റർ: നിഖിൽ ഇ കൈതേരി
ഭാഷബോസ്നിയൻ
സംവിധാനംDanis Tanovic
പരിഭാഷനിബിൻ ജിൻസി
ജോണർകോമഡി, ഡ്രാമ, റൊമാൻസ്

7.2/10

Download

90’കളുടെ തുടക്കത്തിൽ കമ്മ്യൂണിസ്റ്റ്‌ ഭരണത്തിന്റെ പതനത്തിന് ശേഷമുള്ള ബോസ്‌നിയൻ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.
20 വർഷത്തെ വിദേശവാസത്തിന് ശേഷം, മദ്ധ്യവയസ്കനായ ദിവ്‌കോ ബുണ്ടിച് തിരിച്ച് തന്റെ നാട്ടിലേക്ക് വരികയാണ്. പുത്തൻ ബെൻസ് കാറും കീശ നിറച്ച് കാശും ഒപ്പം യുവതിയും സുന്ദരിയുമായ തന്റെ കാമുകിയും കൂടാതെ തന്റെ ഭാഗ്യരാശിയായ ബോണിയെന്ന കറുത്ത പൂച്ചയും അയാളുടെ ഒപ്പമുണ്ട്. ശിഷ്ടക്കാലം നാട്ടിൽ സ്വസ്ഥമായൊരു ജീവിതം സ്വപ്നം കണ്ട് കൊണ്ടാണ് അയാൾ വീട്ടിലേക്ക് മടങ്ങി എത്തുന്നത്. വന്ന ഉടൻ തന്നെ, തന്റെ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയായി ആ വീട്ടിൽ കഴിഞ്ഞ 20 വർഷമായി താമസിച്ച് പോന്നിരുന്ന തന്റെ മുൻ ഭാര്യയേയും മകനേയും, അയാൾ സ്ഥലത്തെ പ്രാദേശിക മേയറുടെ സഹായത്തോട് കൂടി ചവിട്ടിപ്പുറത്താക്കുകയാണ്.
തുടർന്ന് അയാൾ തന്റെ കാമുകിയും ഓമനപൂച്ചയും ഒത്ത് ആ വീട്ടിൽ താമസം തുടങ്ങുന്നു.
കാര്യങ്ങൾ അങ്ങനെ സുഗമമായി പൊയ്ക്കൊണ്ടിരിക്കെ പെട്ടന്ന് ഒരു ദിവസം ദിവ്‌കോയുടെ ഓമനപൂച്ചയായ ബോണിയെ കാണാതെയാവുന്നു. ഒപ്പം തന്നെ ദിവ്‌കോയുടെ കാമുകി അസ്രയും മുൻ ഭാര്യയിലെ മകനായ മാർട്ടിനും തമ്മിൽ അടുപ്പത്തിൽ ആവുക കൂടി ചെയ്യുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവുന്നു.
83ആമത് Academy Award ൽ ബെസ്റ്റ് ഫോറിൻ ലാംഗ്വേജ് ഫിലിമിനുള്ള പരാമർശത്തിന് പുറമേ, 2010ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള Golden Orange Award (Antalya Golden Orange Film Festival) Audience Award
(Sarajevo Film Festival,Thessaloniki Film Festival) എന്നീ പുരസ്‌കാരങ്ങൾ കൂടി സ്വന്തമാക്കിയ പ്രസ്‌തുത ചിത്രം പ്രസിദ്ധ ബോസ്‌നിയൻ സംവിധായകൻ Danis Tanovic ന്റെ പതിവ് ബോസ്‌നിയൻ മെലോ ഡ്രാമകളുടെ കൂട്ടത്തിൽ പെടുത്താവുന്നൊരു മൂവി തന്നെയാണ്…എങ്കിൽ കൂടിയും Miki Manojlovic എന്ന മഹത്തായ നടന്റെ സ്വാഭാവിക അഭിനയ ശൈലിയുടെ കൂടെ സഹായത്താൽ, ആസന്നമായ ബോസ്‌നിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചില്ലറ നർമ്മത്തിന്റെ മേമ്പൊടിയോട് കൂടി, വളരെ രസകരമായി തന്നെ കഥ പറഞ്ഞു പോവുന്ന ചിത്രം, 90’കളിൽ യുഗോസ്ലോവാക്ക്യയിൽ തരംഗമായി മാറിയ Jadranka Stojakovic ന്റെ മനോഹര ഗാനത്തോട് കൂടി അവസാനിക്കുമ്പോൾ ഒരു ഫീൽഗുഡ് മൂവിയുടെ അനുഭവമായിരിക്കും പ്രേക്ഷകന് സമ്മാനിക്കുക…

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Bosnian, Comedy, Drama, Romance, Yugosphere Special Tagged: Nibin Jincy

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]