എം-സോണ്‍ റിലീസ് – 1627
ഭാഷ | ബോസ്നിയൻ |
സംവിധാനം | Pjer Zalica |
പരിഭാഷ | ഷിഹാസ് പരുത്തിവിള |
ജോണർ | ഡ്രാമ |
വർഷങ്ങൾക്ക് ശേഷം ഫുക്കേ തന്റെ മാമന്റെ വീട്ടിൽ ബോയിലർ നന്നാക്കാനായി പോകുകയാണ്. ഒരു കപ്പ് കാപ്പിയിലും യുദ്ധത്തിൽ മരിച്ചുപോയ തന്റെ മകന്റെ ഓർമ്മകളിൽ ആ ജീവനുള്ള രണ്ട് ആത്മാക്കളുടെ ശ്മശാനമൂഖതയും ഉണങ്ങാത്ത മുറിവും ഫുക്കേയെ ഏറെ വിഷമിപ്പിച്ചു. ബോയിലർ നന്നാക്കാനുള്ള സ്പെയർ പാർട്സ് വാങ്ങാൻ തിരികെ പോകാൻ തീരുമാനിച്ചെങ്കിലും ചില കാരണങ്ങൾ കൊണ്ട് നടന്നില്ല. ആ വീട്ടിൽ രാത്രികഴിച്ചുകൂട്ടാൻ അവൻ നിർബന്ധിതനായി.
ദുഃഖാർദ്രമായ ഒരിക്കലും അവസാനിക്കാത്ത ആ രാത്രിയിൽ ബന്ധങ്ങളിലെ ശിഥിലമായ ഓർമ്മകൾ അവനെ വിഷമിപ്പിച്ചതിനേക്കാൾ ഒരായിരം മടങ്ങ് അവരെ വിഷമിപ്പിക്കുന്നുണ്ടാകാം എന്ന് അവൻ ചിന്തിച്ചു. ചിന്തകൾക്ക് തത്കാലം വിരാമമിട്ട് ഇനി പ്രവർത്തിക്കേണ്ട സമയമായെന്ന തിരിച്ചറിവിൽ ഒരു സാധാരണ വീട്ടുപകരണ മെക്കാനിക്കിൽ നിന്നും മനുഷ്യമനസ്സുകളുടെ സർജനാകാൻ ഫുക്കേ തയാറെടുത്തു. ശേഷം…?
പറയാൻ പുരസ്കാരങ്ങളുടെ പറുദീസകളില്ലെങ്കിലും ആന്ദകണ്ണീരിൽ ആറാടാൻ ഈ ചിത്രത്തിലെ പശ്ചാത്തല സംഗീതം പുലർത്തുന്ന മികവ് പറഞ്ഞറിയിക്കാനാകില്ല. കണ്ടറിയുക തന്നെ വേണം ഈ ബോസ്നിയൻ ചിത്രം