No Man's Land
നോ മാന്‍സ് ലാന്‍ഡ് (2001)

എംസോൺ റിലീസ് – 83

ഭാഷ: ബോസ്നിയൻ
സംവിധാനം: Danis Tanovic
പരിഭാഷ: ജേഷ് മോൻ
ജോണർ: കോമഡി, ഡ്രാമ, വാർ
Download

2087 Downloads

IMDb

7.9/10

മരണമുഖത്തെ കാണിക്കുന്ന പട്ടാള കഥകള്‍ എന്നും നമുക്ക് ആവേശമാണ്, ഇത്തരം നിരവധി പട്ടാള കഥകള്‍ നാം സിനിമയായി കണ്ടിട്ടുണ്ടാവും. എന്നാല്‍ 2002ല്‍ ഇറങ്ങിയ ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത ‘നോ മാന്‍സ് ലാന്‍ഡ്’ എന്ന ബോസ്‌നിയന്‍ സിനിമ അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്.

ബോസ്‌നിയന്‍ അതിര്‍ത്തിയിലെ പട്ടാള ട്രഞ്ച് ആണ് സിനിമയുടെ പശ്ചാത്തലം. ട്രഞ്ചില്‍ അകപ്പെടുന്ന കികി, സിറ എന്നീ ബോസ്‌നിയന്‍ പട്ടാളക്കാരും നിനോ എന്ന സെര്‍ബ് പടയാളിയുമാണ് സിനിമയിലേ പ്രധാന കഥാപാത്രങ്ങള്‍. അതിര്‍ത്തിയിലെ കടുത്ത വിരോധങ്ങള്‍ക്കിടയിലും ജീവന്റെ തുടിപ്പിനായി മനുഷ്യന്‍ ചിലപ്പോള്‍ ഒന്നാകുന്ന കാഴ്ച നമുക്ക്
ഇവിടെ കാണാം. രൂക്ഷമായ യുദ്ധരംഗങ്ങളോ വലിയ വെടിയൊച്ചകളോ ഇല്ലാതെ തന്നെ യുദ്ധമുഖത്തെ അവസ്ഥകള്‍ വളരെ വ്യത്യസ്തമായി ഈ ചിത്രം കാണിക്കുന്നു. ഓരോ ഫ്രയിമും വളരെ മികച്ചു നില്‍ക്കുന്നു. ചിത്രത്തിന്റെ അവസാനം വരെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ചിത്രം കണ്ടിറങ്ങിയാലും നെഞ്ചില്‍ ഒരു പിടച്ചില്‍ ബാക്കിയാകുന്നു.

ഡാനിസ് തനോവിച്ച് എന്ന സംവിധായന്റെ ഏറ്റവും മികച്ച സിനിമകില്‍ ഒന്നാണ് നോ മാന്‍സ് ലാന്‍ഡ് 2002ല്‍ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത ‘നോ മാന്‍സ് ലാന്‍ഡ്’നു ലഭിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ഇതിന്റെ രചനയും, സംഗീത സംവിധാനവും ചെയ്തിരിക്കുന്നത്. വള്തര്‍ വാന്‍ഡെന്‍ എന്‍ഡേയാണ് (Walther vanden Ende) ചിത്രത്തിന്റെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്.