Quo Vadis, Aida?
ക്വോ വാഡിസ്, അയീദ? (2020)

എംസോൺ റിലീസ് – 2484

ഭാഷ: ബോസ്നിയൻ
സംവിധാനം: Jasmila Zbanic
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: ഡ്രാമ, ത്രില്ലർ, വാർ
Download

1571 Downloads

IMDb

8/10

1995 ജൂലൈ 12 – ബോസ്‌നിയൻ യുദ്ധത്തിന്റെ അന്ത്യത്തിൽ വിജയികളായ സെർബിയൻ സൈന്യം ബോസ്‌നിയൻ അതിർത്തി നഗരമായ സ്രെബ്രനീത്സയിൽ UN അന്ത്യശാസനത്തിന് വിരുദ്ധമായി കയറുകയും 8000ലധികം ബോസ്‌നിയൻ വംശജരെ കൂട്ടക്കൊലക്ക് ഇരയാക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ ഒരു dramatic അവതരണമാണ് Quo Vadis Aida?
UN സംരക്ഷണമേഖലയായി പ്രഖ്യാപിക്കപ്പെട്ട സ്രെബ്രനീത്സയിലെ UN ബേസിലെ പരിഭാഷകയാണ് സ്കൂൾ അധ്യാപികയായിരുന്ന അയീദ. സെർബിയൻ സൈന്യം നഗരത്തിൽ കയറുന്നതോടെ പലായനം ചെയ്ത ആയിരക്കണക്കിന് ബോസ്നിയൻ വംശജരിൽ എല്ലാവരെയും പ്രാവർത്തികമായ ബുദ്ധിമുട്ടുകൾക്കൊണ്ട് ബേസിൽ കയറ്റാനാകാതെ കുഴങ്ങുകയാണ് UN സമാധാന സേനയിലെ അംഗങ്ങൾ. ഇതിനിടെ കൂട്ടക്കൊല ഭയന്ന് രക്ഷപ്പെടാനുള്ള വഴികൾ അന്വേഷിക്കുന്ന ഒരു ജനതയുടെ കഷ്ടപ്പാട് സ്വന്തം കുടുംബത്തെ രക്ഷിക്കാനായുള്ള അയീദയുടെ പരക്കം പാച്ചിലിലൂടെ കാണിച്ചു തരികയാണ് ഈ ചിത്രം.
സ്രെബ്രനീത്സയുടെ ചരിത്രം അറിയുന്ന ഏതൊരാൾക്കും അയീദക്ക് സ്വന്തം കുടുംബത്തെ രക്ഷിക്കാനാകുമോ എന്നത് പിരിമുറുക്കത്തോടെ മാത്രമേ കണ്ടിരിക്കാൻ പറ്റൂ.
നിരവധി അവാർഡുകളും നോമിനേഷനുകളും കരസ്ഥമാക്കിയ ചിത്രം ഓസ്‌കാറിലേക്കുള്ള ബോസ്‌നിയൻ എൻട്രി ആയി അവസാന റൗണ്ടിൽ ഇടം നേടിയതാണ്.