City Hunter
സിറ്റി ഹണ്ടർ (1993)
എംസോൺ റിലീസ് – 3315
ഭാഷ: | കാന്റോനീസ് |
സംവിധാനം: | Jing Wong |
പരിഭാഷ: | എൽവിൻ ജോൺ പോൾ |
ജോണർ: | ആക്ഷൻ, കോമഡി, ക്രൈം |
സുക്കാസ ഹോജോയുടെ അതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി 1993-ൽ പുറത്തിറങ്ങിയ ജാക്കി ചാൻ നായക വേഷത്തിൽ എത്തിയ ഹോങ്കോങ് ആക്ഷൻ കോമഡി ചലച്ചിത്രമാണ് “സിറ്റി ഹണ്ടർ“
റ്യോ സെയ്ബ ഒരു പ്രൈവറ്റ് ഡിറ്റക്ടീവാണ്. കുറ്റവാളികളെ തറപറ്റിക്കുന്നതില്‍ ആളൊരു പുലിയാണെങ്കിലും ബാക്കി എല്ലാ കാര്യത്തിലും ആളൊരു എലിയാണ്. റ്യോയുടെ മരിച്ചുപോയ സുഹൃത്തിന്റെ അനിയത്തിയായ കവോരിയാണ് അദ്ദേഹത്തിന്റെ അസിസ്റ്റന്റ്.ഒരു കേസന്വേഷണത്തിന്റെ ഭാഗമായി ഇരുവരും ഒരു കപ്പല്‍ യാത്രക്ക് കേറുന്നു.തുടര്‍ന്ന് ഈ കപ്പല്‍ തീവ്രവാദികള്‍ പിടിച്ചടക്കുന്നു. തീവ്രവാദികളെ തോല്‍പ്പിച്ച് റ്യോയും കൂട്ടരും കപ്പല്‍ തിരിച്ചുപിടിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.