Exiled
എക്സൈൽഡ് (2006)

എംസോൺ റിലീസ് – 900

Download

1267 Downloads

IMDb

7.2/10

1998ൽ മക്കാവോ ദ്വീപിനെ പോർച്ചുഗീസുകാർ ചൈനക്ക് കൈമാറാൻ തയ്യാറെടുക്കുന്ന സമയം. ഭരണമാറ്റം നടക്കുന്നതിന് മുൻപ് പറ്റുന്നത്ര കാശുണ്ടാക്കി ദ്വീപ് വിടാൻ നെട്ടോട്ടം ഓടുകയാണ് എല്ലാവരും. ഇതിനിടയിൽ, തന്നെ കൊല്ലാൻ ശ്രമിച്ച പഴയ ഒരുഗാങ് മെമ്പറെ കൊല്ലാനായി ഹോംഗ് കോങ്ങിലെ ഡോൺ ആയ ഫെ ഭായ് രണ്ടു പേരെ മക്കാവോയിലേക്ക് അയക്കുന്നു. കൊല്ലപ്പെടുന്നതിന് നിന്നും തങ്ങളുടെ സുഹൃത്തിനെ രക്ഷിക്കാൻ അവന്റെ രണ്ടു ഉറ്റ മിത്രങ്ങളും തയ്യാറെടുക്കുന്നു. ഇതിനിടയിലേക്ക് ഒരു ടൺ സ്വർണം കൂടിയാകുമ്പോൾ കാര്യങ്ങൾ കുഴഞ്ഞുമറിയുകയാണ്.