Go Brother!
ഗോ ബ്രദർ! (2018)

എംസോൺ റിലീസ് – 1692

Download

4828 Downloads

IMDb

6.4/10

Movie

N/A

അങ്ങ് ദൂരെ ചൈനയിൽ, ഒരു ചേട്ടൻ ചെക്കനും ഒരു അനിയത്തി കുട്ടിയും ഉണ്ടായിരുന്നു. ഈ ചേട്ടൻ വല്ലാത്ത ജാതി ഒരു സൈക്കോയാണ്. അളിയന്റെ കയ്യിൽ ഇല്ലാത്ത തരികിട പരിപാടി ഒന്നുമില്ല. സ്വന്തം അനിയത്തിക്കിട്ട് എങ്ങനെയൊക്കെ പണി കൊടുക്കാൻ കഴിയുമോ അതിന്റെയെല്ലാം എക്സ്ട്രീം ലെവൽ ആശാൻ നോക്കും. ഇങ്ങനെയൊക്കെ ആണെങ്കിലും അനിയത്തിക്കുട്ടിക്ക് സ്വന്തം ചേട്ടനോട് ഇഷ്ടമൊക്കെയുണ്ട്. അതിപ്പോ എത്ര നല്ല സഹോദരിയാണെങ്കിലും ഇതുപോലൊരു ചേട്ടൻ തനിക്ക് ഇല്ലാതിരുന്നെങ്കിൽ എന്ന് ഒരു നിമിഷത്തേക്കെങ്കിലും ആരായാലും ചിന്തിച്ചു പോകും. ആ കുട്ടിയും അങ്ങനെ തന്നെ ചെയ്തു.