In the Mood for Love
ഇന്‍ ദ മൂഡ്‌ ഫോര്‍ ലവ് (2000)

എംസോൺ റിലീസ് – 86

ഭാഷ: കാന്റോനീസ്
സംവിധാനം: Wong Kar-Wai
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: ഡ്രാമ, റൊമാൻസ്
Download

2489 Downloads

IMDb

8.1/10

വിഖ്യാത ഹോങ്കോങ് ചലച്ചിത്ര സംവിധായകനായ വോങ്ങ് കാർ വായ് രചനയും സംവിധാനവും നിർവഹിച്ച് 2000-ൽ പുറത്തിറങ്ങിയ കാന്റോനീസ് ചലച്ചിത്രമാണ് ഇൻ ദ മൂഡ് ഫോർ ലൗ . അവിഹിത ബന്ധങ്ങളെ, അതിനാൽ ബാധിക്കപെടുന്നവരുടെ കാഴ്ച്ചപാടിൽ നിന്നും നോക്കി കാണുന്ന ഒരു മനോഹരമായ ചിത്രമാണ് ഇൻ ദ മൂഡ് ഫോർ ലൗ.

ടോണി ലിയാങ്ങ്, മാഗി ചെയുങ്ങ് എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്ന ചിത്രം 2000-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ഗോൾഡൻ പാം പുരസ്ക്കാരത്തിന് നാമനിർദേശം ചെയ്യപ്പെടുകയും ചെയ്തു. അറുപതുകളിലെ ഹോങ്കോങ് നഗരത്തിൽ വിവാഹിതരും, അയൽവാസികളും, എന്നാൽ ഏകാന്തരുമായ ഒരു സ്തീയും പുരുഷനും തമ്മിലുള്ള ബന്ധമാണ് സംഗീത പ്രധാന്യമുള്ള ചിത്രത്തിന്റെ ഇതിവൃത്തം. 1960-കളിലെ ഹോങ്കോങ് നഗരത്തിന്റെ പശ്ചാത്തലത്തിൽ വോങ്ങ് കാർ വായ് ഒരുക്കിയ ചലച്ചിത്ര ത്രയത്തിലെ രണ്ടാമത് ചിത്രമാണിത്.