Infernal Affairs
ഇൻഫേണൽ അഫയഴ്സ് (2002)

എംസോൺ റിലീസ് – 224

Download

1487 Downloads

IMDb

8/10

2002ൽ പുറത്തിറങ്ങിയ ചൈനീസ് ക്രൈം ഡ്രാമയാണ് ഇൻഫേണൽ അഫയഴ്സ്(അധോലോകബന്ധങ്ങൾ). പോലീസിനുള്ളിൽ അധോലോക രാജാവിന്റെ ചാരനായി കഴിയുന്ന ഒരു ഉദ്യോഗസ്ഥന്റെയും അധോലോകരാജാവിന്റെ ഗ്യാങിൽ പോലീസ് വക ചാരനായി പ്രവർത്തിക്കുന്ന ഒരു ചാരപ്പോലീസുകാരന്റെയും പരസ്പരാന്വേഷണങ്ങളാണ് സിനിമയ്ക്ക് ഇതിവൃത്തം. ഈ സിനിമ ലോകത്ത് ഒട്ടേറെ ചർച്ച ചെയ്യപ്പെട്ടു എന്നതിനു തെളിവാണ് ഇതിഹാസ സംവിധായകൻ മാർട്ടിൻ സ്കോർസെസി ഇതിനെ ‘ദ ഡിപ്പാർട്ടഡ്’ എന്ന പേരിൽ ഇംഗ്ലിഷിലേക്ക് റിമേക്ക് ചെയ്തത്. ലോകസിനിമാ ചരിത്രത്തിൽ ഒരേയൊരു റീമേക്ക് സിനിമക്ക് മാത്രമേ മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള ഓസ്കാർ ലഭിച്ചിട്ടുള്ളൂ, അത് ഇൻഫേണൽ അഫയഴ്സിന്റെ മാറ്റ് കൂട്ടുന്നു. ഇതേത്തുടർന്ന് ഇൻഫേണൽ അഫയ്ഴ്സ് 2,3 എന്ന തുടർഭാഗങ്ങളും ഇറങ്ങി.