Ip Man
യിപ് മാൻ (2008)

എംസോൺ റിലീസ് – 1986

വിൽ‌സൺ യിപ്പിന്റെ സംവിധാനത്തിൽ 2008ൽ പുറത്തിറങ്ങിയ ചിത്രമാണ് യിപ് മാൻ.

ലോകപ്രശസ്തമായ ചൈനീസ് ആയോധനകലയായ വിംഗ്-ചുനിന്റെ മാസ്റ്ററും പ്രശസ്ത നടനും കുങ്‌ഫുവിൽ പ്രഗൽഭനുമായ ബ്രൂസ്‌ലിയുടെ ഗുരുവുമായ യിപ് മാന്റെ ജീവിത കഥയാണ് ചിത്രത്തിന് ആധാരം.
യിപ് മാന്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്ത ചിത്രം 4 ഭാഗങ്ങളായാണ് ഇറങ്ങിയിട്ടുള്ളത്. അതിൽ ആദ്യ ഭാഗമാണിത്. 1930കളിൽ ഫോ-ഷാനിലെ അദ്ദേഹത്തിന്റെ ജീവിതവും തുടർന്ന് ജപ്പാൻ സൈന്യത്തിന്റെ  ആക്രമണത്താൽ അദ്ദേഹത്തിന്റെയും മറ്റുള്ളവരുടെയും ജീവിതം ദുരിതപൂർണ്ണമായി തീരുന്നതുമാണ് ചിത്രം പറയുന്നത്.

നിരവധി ഹിറ്റ്‌ ചിത്രങ്ങളിലൂടെ പ്രശസ്തനായ  നടനും മാർഷ്യൽ ആർട്ടിസ്റ്റുമായ ഡോണി യെൻ ആണ് യിപ് മാനായി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മികച്ച പ്രകടനമാണ് അദ്ദേഹം ഈ സിനിമയിൽ കാഴ്ച്ച വെച്ചരിക്കുന്നത്.

എംസോൺ റിലീസ് ചെയ്ത യിപ് മാൻ സിനിമകളുടെ മറ്റു ഭാഗങ്ങൾ
Ip Man 2 / യിപ് മാൻ 2 (2010)
Ip Man 3 / യിപ് മാൻ 3 (2015)
Ip Man 4 / യിപ് മാൻ 4 (2019)