Ip Man 4
യിപ് മാൻ 4 (2019)

എംസോൺ റിലീസ് – 2284

Download

7368 Downloads

IMDb

7/10

Movie

N/A

വിൽ‌സൺ യിപ്പിന്റെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് യിപ്-മാൻ 4 : ദി ഫിനാലെ.
ലോകപ്രശസ്തമായ ചൈനീസ് ആയോധനകലയായ വിംഗ്-ചുനിന്റെ മാസ്റ്ററും, പ്രശസ്ത നടനും കുങ്‌ഫുവിൽ പ്രഗൽഭനുമായ ബ്രൂസ്‌ലിയുടെ ഗുരുവുമായിരുന്ന യിപ്-മാന്റെ ജീവിത കഥയാണ് ചിത്രത്തിന് ആധാരം.
യിപ്-മാന്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്ത ചിത്രം നാലു ഭാഗങ്ങളായാണ് ഇറങ്ങിയിട്ടുള്ളത്. അതിലെ നാലാമത്തേതും അവസാനത്തേതുമായ ഭാഗമാണിത്.
തന്റെ മകനെ വിദേശത്തേക്ക് പഠിക്കാനായി അയക്കാൻ വേണ്ടി യിപ്-മാൻ അമേരിക്കയിലേക്ക് പോകുന്നതും അവിടെ അദ്ദേഹത്തിനും അവിടെ താമസിക്കുന്ന ചൈനക്കാർക്കും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും കാണിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്.

എംസോൺ റിലീസ് ചെയ്ത യിപ് മാൻ സിനിമകളുടെ മുൻ ഭാഗങ്ങൾ
Ip Man / യിപ് മാൻ (2008)
Ip Man 2 / യിപ് മാൻ 2 (2010)
Ip Man 3 / യിപ് മാൻ 3 (2015)