Alice
ആലീസ് (1988)

എംസോൺ റിലീസ് – 1490

Download

256 Downloads

IMDb

7.4/10

Movie

N/A

ലൂയിസ് കരോളിന്റെ ‘ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്‌’ എന്ന കൃതിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചെക്കോസ്ലോവാക്യന്‍ സംവിധായകനായ Jan Švankmajer ഒരുക്കിയ Surreal Fantasy ചിത്രമാണ് ആലീസ്, അഥവാ ‘ആലീസിന്റെയോരോ കാര്യങ്ങള്‍”. കഥാപരമായി മൂലകൃതിയില്‍നിന്ന് അധികമൊന്നും വ്യതിചലിക്കുന്നില്ലെങ്കിലും നൂതനവും വിചിത്രവുമായ ആഖ്യാനശൈലിയാല്‍ മൂലകൃതിയെ ആസ്പദമാക്കി ഒരുക്കിയ മറ്റു സിനിമകളില്‍നിന്ന് ഏറെ വിട്ടുമാറിയുള്ള നവീനമായൊരു അനുഭവമാണ് ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്.