• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Lamb / ലാംബ് (2021)

November 4, 2021 by Vishnu

എംസോൺ റിലീസ് – 2839 ഭാഷ ഐസ്‌ലാൻഡിക് സംവിധാനം Valdimar Jóhannsson പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.4/10 ഐസ്ലാന്‍ഡിലെ വിജനമായൊരു മലമ്പ്രദേശത്ത് ആടുകളെ വളര്‍ത്തുന്ന ദമ്പതികളാണ് ഇംഗ്വാറും മരിയയും. ഒറ്റയ്ക്കുള്ള അവരുടെ ജീവിതം ഏറെ വിരസമാണ്. അങ്ങനെയിരിക്കെ അപ്രതീക്ഷിതമാംവിധം ഒരു അതിഥി അവര്‍ക്കരികില്‍ എത്തിച്ചേരുന്നു,ആ അതിഥി അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. ആ അതിഥിയുടെ പിന്നിലെ രഹസ്യമെന്ത്? ശേഷം കാണുക. പ്രേക്ഷകര്‍ക്കുമുന്നില്‍ എന്നും വ്യത്യസ്തമായ ചിത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള A24ന്റെ ബാനറില്‍ […]

Love Aaj Kal / ലൗ ആജ് കൽ (2020)

September 23, 2020 by Vishnu

എം-സോണ്‍ റിലീസ് – 2086 ഭാഷ ഹിന്ദി സംവിധാനം Imtiaz Ali പരിഭാഷ ശ്യാം നാരായണൻ ടി. കെ, അജിത് വേലായുധൻ ജോണർ ഡ്രാമ, റൊമാൻസ് 5.0/10 സംവിധായകൻ ഇമ്ത്യാസ് അലിയുടെ 2020 വാലെന്റൈൻ ദിനത്തിൽ ഇറങ്ങിയ ചിത്രമാണ് ലൗ ആജ് കൽ.2009 ഇറങ്ങിയ ഇതേ പേരിലുള്ള സിനിമയെ പോലെ തന്നെ ഈ സിനിമയിലും രണ്ട് കാലങ്ങളിലെ പ്രണയത്തെ കുറിച്ചാണ് പറയുന്നത്. കാർത്തിക്ക് ആര്യൻ, സാറ അലി ഖാൻ, രൺധീപ് ഹൂഡ, എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. […]

Impetigore / ഇമ്പെറ്റിഗോർ (2019)

August 25, 2020 by Asha

എം-സോണ്‍ റിലീസ് – 1993 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Joko Anwar പരിഭാഷ ശ്യാം നാരായണന്‍ ടി.കെ. ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.9/10 തന്റെ ആന്റിയുടെ കൂടെ പട്ടണത്തില്‍ വളര്‍ന്ന ‘മായ’ ഒരുദിവസം ‘ഹര്‍ജോസാരി’ എന്ന ഗ്രാമത്തില്‍ തനിക്കവകാശപ്പെട്ട കുടുംബസ്വത്തുക്കളുണ്ടെന്നു മനസ്സിലാക്കുന്നു. വൈകാതെതന്നെ കൂട്ടുകാരിയായ ‘ദിനി’യെയുംകൂട്ടി ‘ഹര്‍ജോസാരി’യിലേക്ക് മായ യാത്രതിരിക്കുന്നു. പക്ഷേ ആ ഗ്രാമത്തിന്റെയും വീടിന്റെയും പിറകിലുള്ള രഹസ്യങ്ങളറിയാതെ അവിടെയെത്തിയ അവരെ കാത്തിരുന്നത് സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിക്കാത്തതരത്തില്‍ ഭീകരമായ സംഭവങ്ങളായിരുന്നു. ‘സാത്താന്‍സ് സ്ലേവ്സ്’ എന്ന അന്താരാഷ്‌ട്ര ശ്രദ്ധ […]

Sick Nurses / സിക്ക് നേഴ്സസ് (2017)

July 26, 2020 by Vishnu

എം-സോണ്‍ റിലീസ് – 1861 ഭാഷ തായ് സംവിധാനം Piraphan Laoyont, Thodsapol Siriwiwat പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ക്രൈം, ഹൊറർ 5.2/10 രഹസ്യമായി മൃതശരീരങ്ങള്‍ കച്ചവടം ചെയ്യുന്ന ഒരാശുപത്രിയിലെ ഡോക്ടറെയും നഴ്സുമാരെയും തേടി അവരുടെ പഴയൊരു ഇര തിരിച്ചുവരുന്നതും, തുടര്‍ന്നുണ്ടാവുന്ന ഭീതിദസന്ദര്‍ഭങ്ങളുമാണ് Piraphan Laoyont, Thodsapol Siriwiwat എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്ത സിക്ക് നഴ്സസ് എന്ന തായ് ചിത്രത്തിന്റെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Relic / റെലിക് (2020)

July 16, 2020 by Vishnu

എം-സോണ്‍ റിലീസ് – 1820 ഭാഷ ഇംഗ്ലീഷ് സംവിധാനം Natalie Erika James പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഡ്രാമ, ഹൊറർ 6.0/10 തന്റെ അമ്മയായ എഡ്നയെ കാണാനില്ല എന്നറിഞ്ഞ് അമ്മയുടെ വീട്ടിലേക്ക് ചെന്നതാണ് കേയും മകള്‍ സാമും. ഏറെ അന്വേഷിച്ചെങ്കിലും പോലീസിനോ മറ്റാര്‍ക്കുംതന്നെയോ എഡ്നയെ കണ്ടെത്താനായില്ല. പക്ഷേ മൂന്നാംനാള്‍ എഡ്ന തിരിച്ചുവന്നു. അവരുടെ തിരോധാനത്തിനുപിന്നിലെ രഹസ്യമെന്തായിരുന്നു? ആ വീട്ടില്‍ രാത്രികളില്‍ അരങ്ങേറുന്ന അതീന്ദ്രിയസംഭവങ്ങള്‍ക്കുപിന്നിലെ ശക്തി എന്തായിരുന്നു? അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Uzumaki / ഉസുമാക്കി (2000)

May 17, 2020 by Shyju S

എം-സോണ്‍ റിലീസ് – 1621 മാങ്ക ഫെസ്റ്റ് – 04 ഭാഷ ജാപ്പനീസ് സംവിധാനം Higuchinsky പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 6.2/10 ജുന്ജി ഇറ്റോയുടെ പ്രശസ്ത ചിത്രകഥയെ ആസ്പദമാക്കി സംവിധായകന്‍ ഹിഗുച്ചിന്‍സ്കി ഒരുക്കിയ ജാപ്പനീസ് ഹൊറര്‍ ചിത്രമാണ് ഉസുമാക്കി. ജപ്പാനിലെ ഒരു ഗ്രാമം ഒരു ‘ചുഴി’ശാപം നേരിടുന്നതും, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

In the City of Sylvia / ഇൻ ദി സിറ്റി ഓഫ് സിൽവിയ (2007)

May 15, 2020 by Vishnu

എം-സോണ്‍ റിലീസ് – 1613 ഭാഷ ഫ്രഞ്ച്, സ്പാനിഷ് സംവിധാനം José Luis Guerín പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഡ്രാമ 6.9/10 ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് നഗരത്തിലെ ഒരു ബാറില്‍ വെച്ച് ആറുവര്‍ഷം മുന്‍പ് പരിചയപ്പെട്ട സില്‍വിയ എന്ന യുവതിയെത്തേടിയുള്ള കേന്ദ്രകഥാപാത്രത്തിന്റെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. José Luis Guerín സംവിധാനത്തിൽ Pilar López de Ayala & Xavier Lafitte പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച്-സ്പാനിഷ് സിനിമയാണ് ഇൻ ദി […]

Jeanne Dielman, 23, quai du commerce, 1080 Bruxelles / ജീൻ ഡീൽമാൻ, 23, കേ ദു കൊമേഴ്സ്, 1080, ബ്രൂസ്സൽ, (1975)

May 13, 2020 by Shyju S

എം-സോണ്‍ റിലീസ് – 1605 ഭാഷ ഫ്രഞ്ച് സംവിധാനം Chantal Akerman പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഡ്രാമ 7.8/10 പ്രശസ്ത ബെല്‍ജിയന്‍ സംവിധായികയായ Chantal Akerman സംവിധാനംചെയ്ത ജീൻ ഡീൽമാൻ, 23, കേ ദു കൊമേഴ്സ്, 1080, ബ്രൂസ്സൽ എന്ന ചിത്രം ജീന്‍ ഡീല്‍മാന്‍ എന്ന വീട്ടമ്മയുടെ കഥയാണ് പറയുന്നത്. അവരുടെ ആവര്‍ത്തനവിരസമായ ദിനങ്ങള്‍, യാന്ത്രികമായ ദിനചര്യകള്‍.. പക്ഷേ മൂന്നാംനാളോടുകൂടി എല്ലാം തകിടംമറിയുന്നു. എക്കാലത്തെയും മികച്ച പരീക്ഷണചിത്രങ്ങളിലൊന്ന് എന്ന രീതിയില്‍ ഏറെ പ്രശംസകള്‍ […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]