എം-സോണ്‍ റിലീസ് – 1794
ക്ലാസ്സിക് ജൂൺ2020 – 29
ഭാഷ | ചെക്ക് |
സംവിധാനം | Milos Forman |
പരിഭാഷ | ഹരി കൃഷ്ണൻ |
ജോണർ | കോമഡി, റൊമാൻസ്, ഡ്രാമ |
ചെക്കോസ്ലോവാക്യയിലെ ഒരു ഷൂ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ആന്തുല എന്ന യുവതിയുടെയും അവളുടെ പ്രണയത്തിന്റെയും കഥയാണ് ഈ ചിത്രം. സർക്കാരിന്റെ ചില നയങ്ങൾ മൂലം നാട്ടിൽ യുവാക്കളുടെ എണ്ണം കുറയുന്നു. 16 യുവതികൾക്ക് ഒരു പുരുഷൻ മാത്രം. തന്റെ വനിതാ ജീവനക്കാർ അടക്കമുള്ളവരുടെ സ്വകാര്യ ജീവിതത്തെ ഇത് ബാധിക്കുമെന്ന് ഫാക്ടറി സൂപ്പർവൈസർ മനസ്സിലാക്കി. അയാൾ സ്ഥലത്തെ പട്ടാള ഉദ്യോഗസ്ഥനുമായി ചേർന്ന് ഒരു വലിയ പാർട്ടി സംഘടിപ്പിക്കുന്നു. അടുത്തുള്ള ബാരക്കിലെ പട്ടാളക്കാർക്കും ഫാക്ടറിയിലെ വനിതാ ജീവനക്കാർക്കും വേണ്ടിയാണ് പാർട്ടി. ഇരുകൂട്ടർക്കും പങ്കാളികളെ തെരഞ്ഞെടുക്കാൻ അവസരം ഒരുക്കുകയാണ് ലക്ഷ്യം. എന്നാൽ മധ്യവയസ്കരായ പട്ടാളക്കാരെ കണ്ട് യുവതികൾ നിരാശരായി. എങ്കിലും ആന്തുല തനിക്ക് ചേർന്ന ഒരാളെ അവിടെ കാണുന്നു.
ഏറെ നിരൂപ പ്രശംസ നേടിയ ചിത്രം 1966 ൽ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാറിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു