A Hijacking
എ ഹൈജാക്കിങ് (2012)
എംസോൺ റിലീസ് – 1296
ഭാഷ: | ഡാനിഷ് |
സംവിധാനം: | Tobias Lindholm |
പരിഭാഷ: | വിഷ്ണു സി. ചിറയിൽ |
ജോണർ: | ഡ്രാമ, ത്രില്ലർ |
തോബിയാസ് ലിന്റ്‌ഹോം എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു കപ്പൽ ഹൈജാക്കിങ്ങിനെ അടിസ്ഥാനമാക്കിയാണ് പുരോഗമിക്കുന്നത്. മുംബൈയിലേക്ക് പോകുന്നൊരു ചരക്ക് കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് കുറെ സോമാലിയൻ കടൽക്കൊള്ളക്കാർ ഹൈജാക്ക് ചെയ്യുന്നു. ജീവനക്കാരെയും കപ്പലിനെയും വിട്ടുകിട്ടണമെങ്കിൽ 15മില്യൺ ഡോളർ നൽകണമെന്ന ആവശ്യവുമായി കൊള്ളക്കാർ മുന്നോട്ട് വരുന്നു. തുടർന്ന് കമ്പിനിയുടെ മേധാവിയും കൊള്ളക്കാരുടെ പ്രതിനിധിയും തമ്മിൽ നടത്തുന്ന വിലപേശലിലൂടെയും, കപ്പലിലകപ്പെട്ടവരുടെ മാനസ്സികാവസ്ഥകളിലൂടെയും, അതിജീവനത്തിലൂടെയും ചിത്രം മുന്നേറുന്നു.
പ്രമേയ സ്വഭാവത്തിൽ ക്യാപ്റ്റൻ ഫിലിപ്‌സുമായി സാമ്യമുണ്ടെങ്കിലും വളരെ യഥാർത്ഥമായുള്ള അവതരണം കൊണ്ടും കഥാഗതിയുടെ സത്യസന്ധത കൊണ്ടും ചിത്രം ഏറെ മികച്ചു നിൽക്കുന്നു. ഇതിൽ മിക്കൽ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് GOTലൂടെ പ്രശസ്തനായ യുറോൺ ഗ്രെയ്‌ജോയ് എന്ന കഥാപാത്രം കയ്യാളിയ പിലോ ആസ്‌ബയിക്കാണ്. Mindhunder ടീവി സീരീസിലെ 2 എപ്പിസോഡുകളുടെ സംവിധായകൻ കൂടിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ തോബിയാസ് ലിന്റ്‌ഹോം.