A Royal Affair
എ റോയൽ അഫയർ (2012)

എംസോൺ റിലീസ് – 2131

ഭാഷ: ഡാനിഷ്
സംവിധാനം: Nikolaj Arcel
പരിഭാഷ: മുഹസിൻ
ജോണർ: ബയോപിക്ക്, ഡ്രാമ, ഹിസ്റ്ററി
Download

2716 Downloads

IMDb

7.5/10

2012 ൽ റിലീസ് ആ ഡാനിഷ് ചിത്രമാണ് എ റോയൽ അഫയർ. 18ആം നൂറ്റാണ്ടിൽ ഡെന്മാർക്കിലെ രാജാവായിരുന്ന കിങ് ക്രിസ്ത്യൻ ഏഴാമന്റെ റാണിയായ കരോലിൻ മെറ്റിൽഡ മാനസിക വൈകല്യമുള്ള തന്റെ ഭർത്താവിന്റെ സ്വകാര്യ ഡോക്ടറുമായി പ്രണയത്തിലാവുന്നതും,പിന്നീട്, പ്രഭുത്വത്തിലും പൗരോഹിത്യത്തിലും അടിച്ചമർന്ന ഡെന്മാർക്കിൽ നവോത്ഥാന ആശയങ്ങൾ വളർത്തുകയും ചെയ്യുന്നതാണ് സിനിമയുടെ ഉള്ളടക്കം.

അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും മികച്ച സംവിധാനം കൊണ്ടും അതിലേറെ മികച്ച ഛായാഗ്രഹണം കൊണ്ടും ഒട്ടും നിരാശ സമ്മാനിക്കാത്ത ഒരു ചിത്രമാണ് എ റോയൽ അഫയർ. നിരവധി അവാർഡുകൾക്ക് നാമനിർദേശം ചെയ്യപ്പെടുകയും, അവാർഡുകൾ നേടുകയും ചെയ്ത ചിത്ര മാണിത്.