എം-സോണ്‍ റിലീസ് – 545
ഭാഷ | ഡാനിഷ് |
സംവിധാനം | മാർട്ടിൻ സാൻഡ്വലീറ്റ് |
പരിഭാഷ | കെ രാമചന്ദ്രൻ |
ജോണർ | ഡ്രാമ, ഹിസ്റ്ററി, വാർ |
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഡെന്മാർക്കിൽ കുഴിബോംബുകൾ കണ്ടെത്തി നശിപ്പിക്കാൻ നിയോഗിക്കപ്പെടുന്ന 2000 ത്തോളം ജർമൻ തടവുകാരെ ഉപയോഗിച്ചു. അതിൽ തീരെ ചെറുപ്പമായ ഒരുകൂട്ടം പയ്യന്മാരുടെ കഥയാണ് ലാൻഡ് ഓഫ് മൈൻ. ഇതിൽ ഏകദേശം പകുതിയിലധികം പേർക്കും തന്‍റെ ജീവനോ കൈകാലുകളോ നഷ്ടപെട്ടിട്ടുണ്ട് . യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിര്‍മിച്ച ഈ സിനിമ നിരവധി അന്താരാഷ്ട ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും നിരവധി പുരസ്‌ക്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്