The Girl with the Needle
ദ ഗേൾ വിത്ത് ദ നീഡിൽ (2024)

എംസോൺ റിലീസ് – 3442

IMDb

7.3/10

Movie

N/A

“നീ ചെയ്തതാണ് ശരി, നീ ചെയ്യുന്നതും ഒരു നന്മയാണ്” – ദാഗ്മാർ യോഹൈൻ അമേലി ഓവർബീ

ദാഗ്മാറിന്റെ മാധുര്യമൂറും വാക്കുകള്‍ ഒരുപാട് നിസ്സഹായരായ അമ്മമാര്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം നല്‍കിയിരുന്നു. മിഠായി വ്യാപാരിയായ ദാഗ്മാറിന് സമൂഹത്തില്‍ വിവാഹേതരബന്ധങ്ങളില്‍ ജനിക്കുന്ന സന്തതികള്‍ക്കും യുവതികള്‍ക്കുമുണ്ടാകുന്ന മാനഹാനിയെ പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു. ദാഗ്മാര്‍ അത്തരം ആളുകള്‍ക്ക് ഒരു ദൈവമായി അവതരിച്ചു. ദാഗ്മാറിന്റെ വാക്കുകള്‍ കടമെടുത്താല്‍, ഒരു ചെറുസഹായം.

വര്‍ഷം 1919, കോപ്പെഹേഗനില്‍ ചെറുപ്പക്കാരിയും തൊഴില്‍‌രഹിതയുമായ കരൊളീന ഗര്‍ഭിണിയാവുകയും അവളെ സഹായിക്കുന്നതിനായി ദാഗ്മാര്‍ മുന്നോട്ട് വരികയും ചെയ്തു. നിസ്സഹായരായ അമ്മമാരുടെ നവജാതശിശുക്കളെ സ്വീകരിച്ച് സമൂഹത്തിലെ മെച്ചപ്പെട്ട കുടുംബങ്ങളിലേക്ക് ദത്ത് നല്‍കുന്ന ദാഗ്മാറിന്റെ ജീവിതത്തിലെ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ബ്ലാക്ക് & വൈറ്റ് / മോണോക്രോമിന്റെ മനോഹാരിതയില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ മാഗ്നസ് വോന്‍ ഹോണ്‍ എന്ന സ്വീഡിഷ് സംവിധായകന്റെ മൂന്നാമത് ചിത്രം കൂടിയാണ്. ഒന്നാം ലോകമഹായുദ്ധാനന്തരം പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ തോരാകണ്ണീരിന് പാത്രമായ കൊലപാതകപരമ്പരകളുടെ കെട്ടഴിക്കുകയാണ് “ ദ ഗേൾ വിത്ത് ദ നീഡിൽ”.

മികച്ച വിദേശചിത്രം കാറ്റഗറിയിൽ 2025 ഓസ്കാർ നോമിനേഷന്‍ ലഭിച്ച ഈ ചിത്രത്തിൽ, രക്തം മരവിച്ചുപോകുന്ന കാഴ്ചകളടങ്ങിയതിനാൽ, മനക്കരുത്തുള്ളവർ മാത്രം കാണുക