The Guilty
ദി ഗിൽറ്റി (2018)

എംസോൺ റിലീസ് – 881

ഭാഷ: ഡാനിഷ്
സംവിധാനം: Gustav Möller
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ
Download

3477 Downloads

IMDb

7.5/10

പൂർണമായും ഒരു കാൾ സെന്റർ മുറിക്കകത്ത് ചിത്രീകരിക്കപ്പെട്ടു ഒരു ഡാനിഷ് ത്രില്ലർ ചിത്രമാണ് ദി ഗിൽറ്റി. ഒരു കേസിലെ വിചാരണക്കിടയിൽ എമെർജൻസി കാൾ സെന്ററിലേക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടിയ പോലീസുകാരൻ ആയ അസ്ഗർ ഹോമിന് മടുപ്പിക്കുന്ന ജോലിക്കിടയിൽ വരുന്ന ഒരു കാൾ ഒരു വഴിത്തിരിവാകുകയാണ്. തട്ടിക്കൊണ്ടു പോകപ്പെട്ട ഒരു സ്ത്രീയെ ഫോൺ നിർദേശങ്ങളിലൂടെ സഹായിക്കാൻ തുടങ്ങുമ്പോൾ അത് അപ്രതീക്ഷിതമായ സന്ദർഭങ്ങളിലേക്ക് അയാളെ കൊണ്ടെത്തിക്കുകയാണ്.

പുറത്തു നടക്കുന്ന സംഭവങ്ങളെല്ലാം അസ്ഗറിനെ പോലെ പ്രേക്ഷകനും ഫോൺ കോളിൽ നിന്ന് കിട്ടുന്ന സംഭാഷണശകലങ്ങളിൽ നിന്ന് കോർത്തെടുക്കേണ്ടി വരുന്നത് സംഭവവികാസങ്ങളുടെ തീവ്രത കൂട്ടുന്നു. 2018ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാറിനുള്ള ഡാനിഷ് ഒഫീഷ്യൽ എൻട്രി ആണ് ഈ ചിത്രം.