Black Book
ബ്ലാക്ക് ബുക്ക് (2006)

എംസോൺ റിലീസ് – 2572

എക്കാലത്തെയും ഏറ്റവും മികച്ച ഡച്ച് സിനിമയായി ഹോളണ്ട് ജനത തിരഞ്ഞെടുത്ത ചിത്രമാണ് 2006-ൽ ഇറങ്ങിയ ‘ബ്ലാക്ക് ബുക്ക്’. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്ലർ നടത്തിയ ജൂത വംശഹത്യയാണ് ചിത്രത്തിൻ്റെ കഥാ പശ്ചാത്തലം. അക്കാലം വരെ ഇറങ്ങിയ ഡച്ച് സിനിമകളിൽ ഏറ്റവും മുതൽമുടക്കുള്ളതും ‘ബ്ലാക്ക് ബുക്ക്’ ആയിരുന്നു.
നാസികളുടെ കീഴിലുള്ള നെതർലൻഡ്സിൽ ഒരിടത്ത് ഒളിവിൽ കഴിയുകയാണ് റേച്ചൽ സ്റ്റെയിൻ എന്ന ജൂത ഗായിക. അവളുടെ ഒളിസങ്കേതം ജർമൻകാർ തകർക്കുന്നു. എങ്ങനെയും ബൽജിയത്തിലെ വിമുക്ത മേഖലയിലേക്ക് കുടുംബത്തോടൊപ്പം പലായനം ചെയ്യാൻ അവൾ ശ്രമിക്കുന്നു. അത് പരാജയപ്പെട്ട റേച്ചൽ എത്തിപ്പെടുന്നത് നാസികളെ തകർക്കാൻ ശപഥം ചെയ്ത ഒരു സംഘത്തിനൊപ്പമാണ്. തൻ്റെ ജീവിതവും കുടുംബവും ഇല്ലാതാക്കിയ ജർമൻകാരോടുള്ള പക തീർക്കാൻ, ഒരു ചാവേറിനെ പോലെ അവളും ആ സംഘത്തിലെ പോരാളിയാകുന്നു. നാസികളുടെ ഹെഡ്ക്വാർട്ടേഴ്‌സിൽ നുഴഞ്ഞു കയറാൻ റേച്ചലിനെ ചുമതലപ്പെടുത്തുന്നതോടെ ചിത്രം സംഘർഷഭരിതമായ രംഗങ്ങളിലേക്ക് കടക്കുന്നു.
റേച്ചൽ ആയി അഭിനയിച്ച ക്യാരിസ് വാൻ ഹൗട്ടൻ്റെ മിന്നുന്ന പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്.