എം-സോണ്‍ റിലീസ് – 1573
ഭാഷ | ഡച്ച് |
സംവിധാനം | Mijke de Jong |
പരിഭാഷ | ഷിഹാസ് പരുത്തിവിള |
ജോണർ | ഡ്രാമ, മ്യൂസിക് |
“മേരൽ എന്നാൽ കറുത്തപക്ഷി. പക്ഷേ നീ കറുത്ത പക്ഷിയല്ല. നീലപ്പക്ഷിയാണ്. നീലപ്പക്ഷികളെ വളരെ അപൂർവ്വമായി മാത്രമേ കാണാൻ സാധിക്കൂ. നീലപ്പക്ഷികളെ കാണുക എന്ന് പറഞ്ഞാൽ അത് ഭാഗ്യമാണ് ” – ട്രെയിനിൽ നിന്നും അവളെ കണ്ടെത്തിയ ഒരു അപരിചിതന്റെ വാക്കുകളാണ് ഇവ. പഠനത്തിലും കലാകായിക മത്സരങ്ങളിലും നീന്തലിലും മികച്ചവൾ, അദ്ധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാർത്ഥി, തന്റെ ഭിന്നശേഷിക്കാരനായ അനിയന്റെ പ്രിയപ്പെട്ട ചേച്ചി – മേരലിന് വിശേഷണങ്ങൾ നിരവധിയാണ്. പക്ഷേ ഇതൊന്നും അവളുടെ ക്ലാസ്സിലെ കുട്ടികൾക്ക് അത്ര ഇഷ്ടമായിരുന്നില്ല – അവളെയും. തരം കിട്ടിയാലൊക്കെ അവളെ ഉപദ്രവിക്കാൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു. പലപ്പോഴും അത് വിജയിക്കുകയും ചെയ്തു. ഫലമോ അവളുടെ സ്വഭാവത്തിൽ ഒരുപാട് വ്യത്യാസങ്ങൾ കണ്ടുതുടങ്ങി. ഫലമോ..!!! ആ നീലപ്പക്ഷിക്ക് ഭാഗ്യം വന്നുചേരുമോ എന്ന് കണ്ടറിയാം.
ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (2005) മികച്ച ഫീച്ചർ ഫിലിം ആയി വിജയിച്ച ഈ ചിത്രത്തിന് അതേ വർഷം തന്നെ മോണ്ട്രിയൽ അന്താരാഷ്ട്ര കുട്ടികൾക്കുള്ള ചിത്രങ്ങളുടെ മേളയിലും മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.