Borgman
ബോര്‍ഗ്മാന്‍ (2013)

എംസോൺ റിലീസ് – 587

Download

2173 Downloads

IMDb

6.7/10

Movie

N/A

തന്നെ വേട്ടയാടാന്‍ വന്നവരില്‍നിന്നും രക്ഷപെട്ടോടിയതാണ് ബോര്‍ഗ്മന്‍, പക്ഷെ അതയാളെ തരിമ്പും ബാധിച്ചിട്ടില്ല. പുതിയ മേച്ചില്‍പ്പുറം തേടിനടന്ന ബോര്‍ഗ്മന്‍ പണക്കാര്‍ താമസിക്കുന്നൊരു ഏരിയയിലാണ് എത്തുന്നത്. താടിയും മുടിയും നീട്ടിവളര്‍ത്തിയ യാചകനായ ബോര്‍ഗ്മന്‍ ഒരു വീടിന്‍റെ കതകില്‍ത്തട്ടി അവരോടു ആ വീട്ടിലെ കുളിമുറി ഉപയോഗിക്കാനായി അനുവാദം ചോദിക്കുന്നു. അനുകൂല പ്രതികരണം ലഭിക്കാഞ്ഞത്കൊണ്ട് അയാള്‍ അവിടന്നിറങ്ങി കുറച്ചു മാറിയുള്ള മറ്റൊരു മുന്തിയ വീട്ടിലേക്ക് ഇതേ ആവശ്യവും ചോദിച്ച് കയറുന്നു.തുടര്‍ന്ന് കാണുക .

മനുഷ്യര്‍ എത്രയൊക്കെ നല്ലവരാണെങ്കിലും, എത്ര സന്തോഷത്തോടെയുള്ള ജീവിതമാണെങ്കിലും ശരി ചിലരുടെയൊക്കെ ഉള്ളില്‍ മറഞ്ഞിരിക്കുന്ന ചില ദുര്‍വികാരങ്ങളുണ്ടാകുമെന്നും, വേണ്ട രീതിയില്‍ അതിനെയുണര്‍ത്താന്‍ കഴിഞ്ഞാല്‍ ആ വികാരങ്ങളെ ശമിപ്പിക്കാന്‍ അവരെന്തിനും തയ്യാറാകുമെന്നും കാണിച്ചുതരുന്ന ചിത്രം.