എം-സോണ്‍ റിലീസ് – 2590
ഭാഷ | സോങ്ഘ |
സംവിധാനം | Tashi Gyeltshen |
പരിഭാഷ | ബോയെറ്റ് വി ഏശാവ് |
ജോണർ | ഡ്രാമ |
താഷി ഗ്യെല്‍ഷെന്‍ (Tashi Gyeltshen) രചനയും സംവിധാനവും നിർവഹിച്ച് 2018ൽ പുറത്തിറങ്ങിയ ഭൂട്ടാനീസ് ചിത്രമാണ് ദ റെഡ് ഫാലസ്.
മരത്തടിയിൽ ഉദ്ധരിച്ച പുരുഷ ലിംഗ മാതൃക തീർക്കുന്നയാളും തങ്ക(thangka- പരുത്തിയിലോ പട്ടിലോ തീർത്ത ബുദ്ധ ദൈവങ്ങളുടെ ടിബറ്റൻ ചിത്രങ്ങളാണ്) ചെയ്യുന്നയാളും കൂടാതെ ഉത്സവങ്ങൾക്ക് മുഖം മൂടി ധരിച്ച് അത്സര(ആചാര്യൻ) വേഷം കെട്ടുന്ന ആളുമാണ് അപ്-അത്സര. അയാളുടെ 16 വയസ്സുള്ള മകൾ സങേ, സ്‌കൂൾ വിദ്യാർഥിനിയാണ്. ട്രാക്ടർ ഓടിക്കുന്ന പാസ്സയുമായി പ്രണയിത്തലാണ് സങേ. ഈ മൂന്ന് ആളുകളിലൂടെ ലിംഗവിവേചനത്തിന്റെയും വിശ്വാസങ്ങളുടെയും അടിച്ചമർത്തലുകളുടെയും ഭൂട്ടാനെ അവതരിപ്പിക്കുകയാണ് സംവിധായകൻ.
ഇരുപത്തഞ്ചാമത് ഐ.എഫ്.എഫ്.കെ യിൽ മികച്ച ചിത്രത്തിനായുള്ള മത്സര വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. 2018ലെ ബുസാൻ ഫിലിം ഫെസ്റ്റിവലിൽ, ഈ ചിത്രത്തിന് ഫിപ്രെസി പുരസ്കാരവും ലഭിച്ചു.