Travellers And Magicians
ട്രാവലേഴ്സ് ആന്‍ഡ് മജീഷ്യന്‍സ് (2003)
എംസോൺ റിലീസ് – 659
ഭാഷ: | സോങ്ഘ |
സംവിധാനം: | Khyentse Norbu |
പരിഭാഷ: | മോഹനൻ ശ്രീധരൻ |
ജോണർ: | അഡ്വെഞ്ചർ, ഡ്രാമ |
മെച്ചപ്പെട്ട ജീവിതമന്വേഷിച്ച് അമേരിക്കയിലേയ്ക്ക് പോകുന്ന ഒരുവനും സന്യാസ ജീവിതത്തിൽ നിന്ന് ജീവിത സുഖം തേടിപ്പോകുന്ന മറ്റൊരാളും.ടിബറ്റിലെ ജീവിതത്തിന്റെ പതിഞ്ഞ താളം ആദ്യത്തെയാളെ വീർപ്പു മുട്ടിയ്ക്കുമ്പോൾ കുതിരയുടെ മാന്ത്രിക വേഗത രണ്ടാമത്തെയാളെ വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു. യാത്രയിൽ ആദ്യത്തെയാൾ കണ്ടുമുട്ടുന്ന സന്യാസിയും, പേപ്പർ വില്പനക്കാരനും , ആപ്പിൾ ചുമട്ടുകാരനും ഒക്കെ ഒരു ശല്യമാകുന്നുണ്ടെങ്കിലും പതിയെ പതിയെ സന്യാസിയുടെ കഥയിലൂടെ അയാൾ തേടിപ്പോകുന്ന ജീവിതത്തിൻ്റെ നൈമഷികത അയാളറിയുന്നു…………