10 Cloverfield Lane
10 ക്ലോവര്‍ഫീല്‍ഡ് ലെയ്ൻ (2016)

എംസോൺ റിലീസ് – 435

Download

3031 Downloads

IMDb

7.2/10

Dan Trachtenberg സംവിധാനം ചെയ്ത് 2016 ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍-സൈക്കോ ത്രില്ലറാണ് ’10 ക്ലോവര്‍ഫീല്‍ഡ് ലെയ്ന്‍’. ഈ സീരീസിലെ രണ്ടാമത്തെ ചിത്രമാണിത്. ജോണ്‍ ഗുഡ്മാന്‍, മേരി എലിസബത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു കാര്‍ അപകടത്തിന് ശേഷം ഒരു ഭൂഗര്‍ഭ നിലവറയ്ക്കുള്ളില്‍ രണ്ട് മനുഷ്യര്‍ക്കൊപ്പം ബോധം തെളിയുന്ന ഒരു സ്ത്രീ, പുറംലോകം ഒരു കെമിക്കല്‍ ആക്രമണത്തില്‍ നശിച്ചുകൊണ്ടിരിക്കയാണ് എന്ന അവരുടെ വാദത്തിന് വഴങ്ങി അവിടെ കുടുങ്ങിപ്പോവുന്നതാണ് ചിത്രത്തിന്റെ കഥ. ‘അക്കാദമി ഓഫ് സയന്‍സ് ഫിക്ഷന്‍ അവാര്‍ഡ്‌’ നോമിനേഷന്‍, ‘ബ്ലഡ്ഗട്ട്സ് ഹൊറര്‍ അവാര്‍ഡ്‌, ഓഹിയോ ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ അവാര്‍ഡ്‌ തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയ ചിത്രമാണ് ’10 ക്ലോവര്‍ഫീല്‍ഡ് ലെയ്ന്‍’.