28 Days Later
28 ഡേയ്സ് ലേറ്റർ (2002)

എംസോൺ റിലീസ് – 3435

IMDb

7.5/10

ലണ്ടനിലെ ഒരു ലാബിൽ നിന്ന് ‘റേജ്’ എന്ന വൈറസ് പുറത്തുവരുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ഈ വൈറസ് മനുഷ്യരെ അതിക്രൂരരായ, രക്തദാഹികളായ ജീവികളാക്കി മാറ്റുന്നു. ജിം എന്ന സൈക്കിൾ കൊറിയറുകാരൻ ഒരു ആശുപത്രിയിൽ കോമയിലാണ്. അവൻ ഉണരുമ്പോൾ “28 ദിവസങ്ങൾക്ക് ശേഷം” ലണ്ടൻ നഗരം പൂർണമായും ശൂന്യമാണ്.

ആരെയും കാണാതെ ജിം നഗരത്തിലൂടെ അലയുമ്പോൾ സെലീന എന്ന യുവതിയെയും മാർക്ക് എന്നയാളെയും കണ്ടുമുട്ടുന്നു. ഇവർ മൂവരും ചേർന്ന് രോഗബാധിതരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതും അതിനിടയിൽ ഇവർക്ക് സംഭവിക്കുന്ന കാര്യങ്ങളുമാണ് ബാക്കി കഥ.