300
(2006)

എംസോൺ റിലീസ് – 1117

IMDb

7.6/10

400ബിസി കാലഘട്ടത്തിൽ ഗ്രീക്കുകാരും പേർഷ്യക്കാരും തമ്മിലുള്ള മഹായുദ്ധത്തിനിടയിൽ ബതെർമോപൈൽ യുദ്ധത്തിൽ പേർഷ്യാക്കാരുടെ വലിയ സൈന്യത്തെ നേരിട്ട സ്പാർട്ടൻ നേതാവ് ലിയോണിഡാസിന്റെയും അദ്ദേഹത്തിന്റെ 300 പോരാളികളുടെയും കഥയെ ആസ്പദമാക്കി സാക്ക് സ്നൈഡർ സംവിധാനം ചെയ്ത ചിത്രമാണ് 300. ചരിത്രത്തിലെ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് ഒരുപാട് വ്യത്യാസങ്ങൾ വരുത്തി ഫ്രാങ്ക് മില്ലർ തയ്യാറാക്കിയ കോമിക് സീരീസിലെ കഥ ഉപയോഗിച്ച് ആക്ഷൻ സീനുകളാലും കോമിക് ബുക്കുകളെ ഓർമ്മപ്പെടുത്തുന്ന ദൃശ്യങ്ങൾ കൊണ്ടും ജനശ്രദ്ധ നേടിയ ചിത്രമാണിത്.