7 Days in Entebbe
7 ഡേസ് ഇൻ എന്റബേ (2018)

എംസോൺ റിലീസ് – 2030

Download

9113 Downloads

IMDb

5.9/10

1976 ൽ രണ്ടു ജർമൻ തീവ്രവാദികളും രണ്ടു പലസ്തീൻ തീവ്രവാദികളും ചേർന്ന് ടെൽ അവീവിൽ നിന്നും പാരീസിലേക്കുള്ള എയർ ഫ്രാൻസ് വിമാനം റാഞ്ചി ഉഗാണ്ടയിൽ ഇറക്കുകയും നയതന്ത്ര ഇടപെടലുകൾ എല്ലാം പരാജയപ്പെടുകയും ചെയ്തപ്പോൾ ഇസ്രായേൽ സേന എന്റബ്ബേ എയർപോർട്ടിൽ പ്രത്യാക്രമണം നടത്തി ബന്ദികളെ മോചിപ്പിക്കുകയും ചെയ്ത യഥാർത്ഥ സംഭവം വെള്ളിത്തിരയിൽ പുനഃ സൃഷ്ടിക്കുകയാണ് ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത്.

ലോക ചരിത്രത്തിൽ തന്നെ ഇന്ന് വരെ ഒരു രാജ്യത്തിന്റെ സേനയും ഇത്രയും ദൂരെ സഞ്ചരിച്ചു മറ്റൊരു രാജ്യത്തു പോയി ഒരു രക്ഷാപ്രവർത്തനം നടത്തിയതായി രേഖകളിലില്ല..ഏകദേശം 4000 കിലോമീറ്റർ സഞ്ചരിച്ചു ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് നടത്തിയ ഈ രക്ഷാപ്രവർത്തനം ഇന്നും ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ അവരുടെ ചാര സംഘടന മൊസാദിന്റെ തൊപ്പിയിലെ പൊൻതൂവൽ ആയി ഇന്നും നിലകൊള്ളുന്നു.