9
(2009)

എംസോൺ റിലീസ് – 1883

Download

1982 Downloads

IMDb

7/10

 ‘9’ – 2009ല്‍ പുറത്തിറങ്ങിയ സയന്‍സ്-ഫിക്ഷന്‍, അഡ്വഞ്ചര്‍, ആനിമേഷന്‍ ചിത്രമാണ്.
ഒരു മഹാ ദുരന്തത്തിനാല്‍ നശിച്ച മനുഷ്യവാസമില്ലാത്ത ലോകത്ത് ‘9’ എന്ന തുണിയില്‍ തുന്നിയെടുത്ത പാവ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. തുടര്‍ന്ന് ‘2’ നെ കണ്ടുമുട്ടുന്ന ‘9’, താന്‍ തനിച്ചല്ലെന്നും പിന്നില്‍ ഒരൊറ്റ അക്കം എഴുതിയിട്ടുള്ള തന്നെപ്പോലെയുള്ളവരും അവരെ വേട്ടയാടുന്ന യന്ത്രങ്ങളും ഉണ്ടെന്നും മനസ്സിലാക്കുന്നു.
യന്ത്രം തട്ടിക്കൊണ്ടു പോയ ‘2’ നെ തേടിയുള്ള സാഹസിക യാത്രയും, ‘9’ – തന്‍റെ ജന്മോദ്ദേശം എന്താണെന്ന് മനസ്സിലാക്കുന്നതുമാണ് ചിത്രത്തിന്‍റെ കാതല്‍.
ഇളൈജാ വുഡ്, ക്രിസ്റ്റഫര്‍ പ്ലമ്മര്‍ എന്നിവര്‍ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്കിയിരിക്കുന്നു.
ടിം ബര്‍ട്ടനാണ് ചിത്രത്തിന്റെ നിര്‍മാണം.