A Clockwork Orange
എ ക്ലോക്ക്‌വർക്ക് ഓറഞ്ച് (1971)

എംസോൺ റിലീസ് – 577

Download

2090 Downloads

IMDb

8.2/10

ചിത്രം ആദ്യാവസാനം കേന്ദ്രകഥാപാത്രമായ അലക്സിന്‍റെ വീക്ഷണത്തിലൂടെ ആണ് പറഞ്ഞിരിക്കുന്നത്. കഥ നടക്കുന്നത് ഭാവികാലത്തിലാണ്. നിയമവ്യവസ്ഥ പരാജയപ്പെട്ട ഒരു രാജ്യത്ത് നിയമം യുവാക്കൾ കയ്യിൽ എടുത്ത് കഴിഞ്ഞു, ഇവരിൽ പ്രമുഖരാണ് അലക്സ് ഉൾപ്പെടുന്ന നാലംഗ സംഘം. തങ്ങളുടെ ഇഷ്ടാനുസരണം ജീവിതം മുന്നോട്ട് നയിക്കുന്ന ഇവരുടെ മുഖ്യ വിനോദം കൊള്ള, കവർച്ച, റേപ്പ് , പിന്നെ ആക്രമണത്തിലൂടെ ലഭിക്കുന്ന ഉന്മാദവും ആണ്. എന്നാൽ ധിക്കാരിയും തന്നിഷ്ടക്കാരനും സർവോപരി സാഡിസ്റ്റും ആയ അലക്സിന്‍റെ തീരുമാനങ്ങളിൽ മനം മടുത്ത് കൂട്ടുകാർ അലെക്സിന് എതിരെ തിരിയുന്നിടത് ചിത്രം മറ്റൊരു തലത്തിലേക്ക് മാറുന്നു.സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വില്ലൻ കഥാപാത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഒന്നാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അലക്സ് ഡി ലാർജ്. കഥാപാത്രത്തെ അവതരിപ്പിച്ച മാൽകം മക്ഡവൽ തന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത് എന്ന് നിസ്സംശയം പറയാം. 1962ഇൽ പുറത്തിറങ്ങിയ ഇതേ തലക്കെട്ടുള്ള നോവലിനെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ഈ ചിത്രം നോവലിന്‍റെ പ്രതീക്ഷ നിറഞ്ഞ അവസാനം പൂർണമായി ഒഴിവാക്കി ക്ലൈമാക്സ് പ്രേക്ഷകന് വിട്ടുകൊടുക്കുന്ന രീതിയിൽ ആണ് അവസാനിപ്പിക്കുന്നത്. കേന്ദ്ര കഥാപാത്രമായ അലക്സിനെ സാധാരണക്കാരനായ ഓരോ വ്യക്തിയോടും ബന്ധിപ്പിച്ചു നോക്കാൻ സംവിധായകൻ പ്രേക്ഷകനോട് ആവശ്യപ്പെടുകയാണ് ഇതിലൂടെ നല്ലത് ഏത് മോശം ഏത് എന്ന പ്രേക്ഷക വിശ്വാസത്തെ വരെ ഒരുവേള ചോദ്യം ചെയ്യാൻ കുബ്രിക്കിന് കഴിയുന്നു. ഒരു പക്ഷെ ലോകത്ത് ഇന്നുവരെ ഇറങ്ങിയതിൽ ഏറ്റവും പെർഫെക്റ്റ് ചിത്രം എന്ന വിശേഷണം ഈ ചിത്രം അർഹിക്കുന്നു. ഓരോ കഥാപാത്രവും ഓരോ കഥാബീജവും ഓരോ കഥാസന്ദർഭവും ചിത്രത്തിന്‍റെ ഉദ്ദേശത്തോടും കഥയോടും 100 ശതമാനം നീതി പാലിക്കുന്നു.ഇതിലെ അലക്സ് ജോക്കറിനു Inspiration ആയിട്ടുണ്ടെന്ന് ഹീത്ത് ലെഡ്ജര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്…