എംസോൺ റിലീസ് – 1725
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | David Cronenberg |
പരിഭാഷ | വിഷ് ആസാദ് |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ |
1997-ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ഗ്രാഫിക് നോവലിനെ അടിസ്ഥാനമാക്കി ഡേവിഡ് ക്രോണന്‍ബര്‍ഗ് സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ് “എ ഹിസ്റ്ററി ഓഫ് വയലന്‍സ്“.
ഇന്ത്യാനയിലെ മിൽബ്രൂക്ക് എന്ന ചെറുപട്ടണത്തിൽ മകനും മകള്‍ക്കും അഭിഭാഷകയും സ്നേഹനിധിയുമായ ഭാര്യ ഈഡിക്കുമൊപ്പം സന്തോഷമായി ജീവിക്കുകയാണ് ടോം സ്റ്റാള്‍ എന്ന പാവത്താന്‍. പുള്ളിക്ക് മില്‍ബ്രൂക്കില്‍ ഒരു റസ്റ്റോറന്റുണ്ട്. ഒരു രാത്രി മോഷണത്തിനായി അവിടെയെത്തുന്ന രണ്ട് ക്രിമിനലുകള്‍ ജോലിക്കാരിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുമ്പോള്‍ ടോം തടയുന്നു, തുടര്‍ന്നു നടന്ന സംഘട്ടനത്തില്‍ അവര്‍ കൊല്ലപ്പെടുന്നു. അതോടെ ടോം അമേരിക്ക മുഴുവന്‍ അറിയപ്പെടുന്നൊരു ഹീറോയായി മാറുന്നു. മാധ്യമങ്ങളില്‍ നിന്ന് ടോമിനെക്കുറിച്ചറിയുന്ന ചിലര്‍, അവനെത്തേടി മില്‍ബ്രൂക്കിലേക്ക് വരുന്നു. അത് അയാളുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കുന്നു.
പതിഞ്ഞ താളത്തില്‍ പോകുന്നൊരു ആക്ഷന്‍ ഡ്രാമയാണ് ഈ ചിത്രം. മാസ്സ് ആക്ഷനേക്കാള്‍ കഥാപാത്രങ്ങളുടെ ഇമോഷനുകള്‍ക്ക് പ്രാധാന്യം കൊടുത്തിട്ടുള്ള ഈ ചിത്രത്തിന്റെ പ്രമേയം പിന്നീട് വന്ന ഒരുപാട് ചിത്രങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ട്. ടോം സ്റ്റാളിനെ അവതരിപ്പിച്ച വിഗ്ഗോ മോര്‍ടെന്‍സനിന്റെ പ്രകടനം ശ്രദ്ധേയമാണ്. സ്ലോ പേസ്ഡ് ക്രൈം ഡ്രാമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പരിഗണിക്കാവുന്ന ചിത്രമാണിത്.
NB: ചിത്രത്തില്‍ അഡള്‍ട്ട് കണ്ടന്റുണ്ട്