എം-സോണ്‍ റിലീസ് – 1518
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jean-Stéphane Sauvaire |
പരിഭാഷ | പ്രശാന്ത് പി ആർ ചേലക്കര |
ജോണർ | ബയോഗ്രഫി, ക്രൈം, ഡ്രാമ |
A prayer Before Dawn എന്ന സിനിമ ബോക്സർ Billy Moore ന്റെ ജീവിതകഥയായ “A prayer Before Dawn : My Nightmare in Thailand’s Prisons “എന്ന അദ്ദേഹത്തിന്റെ തന്നെ നോവലിനെ ആസ്പദമാക്കി എടുത്തതാണ്. ബ്രിട്ടീഷുകാരനായ ബില്ലി തായ്‌ലൻഡിലെ സ്ട്രീറ്റ് ബോക്സർ ആണ്. ബോക്സിങ് ചെയ്തു അതിലെ വരുമാനം കൊണ്ട് ജീവിച്ചു പോകുന്ന ബില്ലി കൂടുതൽ പണത്തിനായി മയക്കുമരുന്നു കച്ചവടം ചെയുന്നു. കൂടാതെ മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങുന്ന ബില്ലി പതുകെ മയക്കു മരുന്നിന് അടിമപ്പെടുന്നു. മയക്കുമരുന്നു കച്ചവടത്തിന്റെ പേരിൽ ബില്ലി തായ്‌ലൻഡ് പോലീസിന്റ വലയിലാവുന്നതും തായ് ഭാഷ പോലുമറിയാതെ കൊടുംകുറ്റവാളികളോടൊപ്പം ജയിലിൽ അടക്കപെടുന്നതും തുടർന്നുള്ള ബില്ലിയുടെ ജയിലിലെ ജീവിതവുമാണ് സിനിമ പറയുന്നത്. ജയിലിൽ ബില്ലി അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളും പ്രതിസന്ധികളും സിനിമയിൽ കാണിച്ചിട്ടുണ്ട്. മയക്കുമരുന്നിനായി എന്തും ചെയുന്ന ബില്ലിയുടെ അവസ്ഥയും അത് മുതലെടുക്കുന്ന കുറ്റവാളികളെയും
പോലീസുകാരെയും ചിത്രത്തിൽ നമുക്കു കാണാം. ക്ലൈമാക്സിനൊപ്പം യഥാർത്ഥ ബില്ലി മോറിനെ കാണിച്ചു സിനിമ അവസാനിക്കുന്നു.
കടപ്പാട് : അഭിജിത് എ ജി