A View to a Kill
എ വ്യൂ റ്റു എ കിൽ (1985)
എംസോൺ റിലീസ് – 2890
1985-ൽ ഇറങ്ങിയ ജയിംസ് ബോണ്ട് ചിത്രമാണ് എ വ്യൂ റ്റു എ കിൽ. ഏറ്റവും കൂടുതൽ തവണ ജെയിംസ് ബോണ്ടായി അഭിനയിച്ച റോജർ മൂർ, അവസാനമായി അഭിനയിച്ച ബോണ്ട് ചിത്രം കൂടെയാണ് ഇത്. സീക്രട്ട് ഏജന്റ് ആയ ഒരു സഹപ്രവർത്തകന്റെ മൃതദേഹത്തിൽ നിന്ന് കിട്ടിയ ഒരു ചിപ്പിനെ പിന്തുടർന്നുണ്ടാകുന്ന അന്വേഷണത്തിൽ, മൈക്രോ ചിപ്പ് നിർമ്മാണ മേഖലയിൽ സർവാധിപത്യം സ്വപ്നം കാണുന്ന ഒരു വ്യവസായിയുടെ അടുത്തേക്കെത്തുന്നതും, തുടർന്ന് അതി ഭീകരമായ ഒരു കുറ്റകൃത്യം നടപ്പാക്കാതിരിക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കമ്പ്യൂട്ടർ, മൈക്രോ ചിപ്പ് എന്നിവ ചിരപരിചിതമല്ലാത്ത ഒരു കാലഘട്ടത്തിൽ ഇറങ്ങിയ ഒരു ചിത്രമാണെന്നുകൂടെ ഓർക്കണം. ഉദ്വേജനകമായ ഈ ചിത്രത്തിൽ റോജർ മൂറിനെ കൂടാതെ, ടാന്യാ റോബർട്ട്, ഗ്രേസ് ജോൺസ്, ക്രിസ്റ്റഫർ വാൾകൻ എന്നിവരും അഭിനയിച്ചിരിക്കുന്നു.
30 മില്യൻ നിർമ്മാണ ചിലവിൽ പുറത്തിറങ്ങി, 150 മില്യനിൽ അധികം പണം വാരിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോൺ ഗ്ലെൻ ആണ്.
എംസോൺ റിലീസ് ചെയ്തിട്ടുള്ള മറ്റു ജയിംസ് ബോണ്ട് ചിത്രങ്ങൾ