Adopt a Highway
അഡോപ്റ്റ് എ ഹൈവേ (2019)

എംസോൺ റിലീസ് – 1863

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Logan Marshall-Green
പരിഭാഷ: ഷെഹീർ
ജോണർ: ഡ്രാമ
Download

2775 Downloads

IMDb

6.3/10

Movie

N/A

മനസ്സ് സ്വസ്ഥമായിരുന്ന് കാണാൻ പറ്റിയ ഹൃദയഹാരമായ ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ചേർക്കാവുന്നൊരു കൊച്ചു ചിത്രമാണ് “അഡോപ്റ്റ് എ ഹൈവേ.”

20 വർഷത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ 44കാരനായ നായകന് തന്റെ ജോലിസ്ഥലത്തുള്ള കുപ്പത്തൊട്ടിയിൽ നിന്നുമൊരു കൈകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടുന്നു. കുഞ്ഞിനെ എന്തു ചെയ്യണമെന്നറിയാതെ താമസിക്കുന്ന അപ്പാർട്മെന്റിലേക്ക് കൊണ്ടുപോയ നായകൻ, തന്നാൽ കഴിയുന്നതെല്ലാം അവൾക്ക് വേണ്ടി ചെയ്തു കൊടുക്കുന്നു.  പിന്നീട് അവർക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളെല്ലാം കോർത്തിണക്കി മുന്നോട്ട് പോകുന്ന ചിത്രം, പ്രതീക്ഷിക്കാതെ കടന്നു വരുന്ന സംഭവങ്ങളും കുഞ്ഞുമായുള്ള നായകന്റെ വൈകാരിക ബന്ധത്തിന്റെ കഥയും പറഞ്ഞു വെക്കുന്നു.

ഒരു പതിഞ്ഞ താളത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നതെങ്കിലും, ശാന്തമായിരുന്ന് കാണാൻ പറ്റിയ ഫീൽഗുഡ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ചൊരു അനുഭവമായിരിക്കും ഈ  ചിത്രം സമ്മാനിക്കുക.