എംസോൺ റിലീസ് – 2904
ഭാഷ | ഇംഗ്ലീഷ് |
നിർമാണം | London Weekend Television |
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ് |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 6 (1994)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 7 (2000)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 8 (2001-02)
Episode 01: Five Little Pigs / എപ്പിസോഡ് 01: ഫൈവ് ലിറ്റിൽ പിഗ്‌സ്
ഏഴര വയസ്സുള്ളപ്പോൾ അച്ഛനും അമ്മയും മരിച്ചുപോയതുകൊണ്ട് ലെ മാർച്ചന്റ് എന്ന പെൺകുട്ടി 21 വയസ്സ് വരെ താമസിച്ചിരുന്നത് കാനഡയിലുള്ള അവളുടെ ബന്ധുക്കളുടെ ഓപ്പമായിരുന്നു. 21 വയസ്സ് തികയുന്നതോടെയാണ് അവളുടെ അച്ഛനെയും അമ്മയെയും കുറിച്ചുള്ള സത്യങ്ങൾ ബന്ധുക്കൾ പറഞ്ഞ് അറിയുന്നത്.
അവളുടെ യഥാർത്ഥ പേര് ലൂസി ക്രേൽ എന്നാണെന്നും അംയാസ് ക്രേൽ എന്ന ചിത്രകാരനായ അച്ഛനെ കൊന്ന കുറ്റത്തിന് തൂക്കിലേറ്റിയതാണ് അവളുടെ അമ്മയായ കരോലിൻ ക്രേലിനെയെന്നും. ഇത് അറിയുന്നതോടെ അവളാകെ തകർന്ന് പോകുന്നു. അവളുടെ അച്ഛന്റെ ഒരുപാട് സ്വത്തും അമ്മയെ തൂക്കിലേറ്റുന്നതിന് മുമ്പ് അമ്മ എഴുതിയ ഒരു കത്തും ബന്ധുക്കൾ അവൾക്ക് കൊടുത്തു. അതിൽ അമ്മ തന്റെ മകളോട് സത്യം ചെയ്ത് പറയുന്നു അച്ഛനെ കൊന്നത് അമ്മയല്ലെന്ന്.
സംഭവങ്ങളെല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ 14 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അന്വേഷിക്കാനും കണ്ടെത്താനും തെളിവുകൾ ഒന്നും അവശേഷിക്കുന്നില്ല.
തന്റെ അമ്മയുടെ നിരപരാധിത്വം തെളിയിക്കാൻ പ്വാറോയെ ജോലി ഏൽപിക്കുന്നതോടെയാണ് കഥ തുടങ്ങുന്നത്.
ഒരേ സംഭവം 14 വർഷങ്ങൾക്കിപ്പുറം 5 പേരിലൂടെ പറയുമ്പോൾ ഉണ്ടാകുന്ന രഷോമോണ്‍ എഫക്റ്റിൽ നിന്നും സത്യം കണ്ടെത്തുക എന്നതാണ് ഈ തവണ പ്വാറോയെ കാത്തിരിക്കുന്ന വെല്ലുവിളി.
ഗെയിം ഓഫ് ത്രോൺസിലൂടെ (https://malayalamsubtitles.org/genre/drama/game-of-thrones-season-1-2011/) ലിറ്റിൽ ഫിംഗർ അഥവാ പീറ്റർ ബേയ്ലിഷ് എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ ഐഡൻ ഗില്ലനാണ് അംയാസ് ക്രേൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു സിനിമ പോലെ കാണാവുന്ന മറ്റൊരു കഥ തന്നെയാണ് ഒൻപതാം സീസണിലെ ഒന്നാമത്തെ എപ്പിസോഡ് ആയ “ഫൈവ് ലിറ്റിൽ പിഗ്‌സ്“.
Episode 02: Sad Cypress / എപ്പിസോഡ് 02: സാഡ് സൈപ്രസ്
ഷേക്സ്പിയറിന്റെ നാടകം Twelfth Night ലെ ഒരു പാട്ടിൽ നിന്നാണ് പ്വാറോയുടെ ഈ കഥയുടെ പേര് വന്നിട്ടുള്ളത്. കഥ ആരംഭിക്കുന്നത് ഒരു കോടതി മുറിയിലാണ്. എലനർ കാർലായൽ എന്ന യുവതിയുടെ മേൽ ഇരട്ടകൊലപാതകം ആരോപിച്ച് കോടതിയിൽ ഹാജറാക്കിയിരിക്കുകയാണ്. എല്ലാ സാഹചര്യ തെളിവുകളും എലനറിന് എതിരാണ്. കൊലകൾ ചെയ്യാൻ എലനറിനല്ലാതെ വേറെയാർക്കും കാരണങ്ങൾ ഒന്നും തന്നെയില്ല എന്നാണ് എതിർവക്കീലിന്റെ വാദം. കൂടാതെ ഈ കൊലകൾ കൊണ്ട് എലനറിന് ഗുണങ്ങളും ഉണ്ട്.
പിന്നീട് ആ കൊലപാതകങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങളാണ് കാണിക്കുന്നത്. ഒരിക്കൽ എലനറിന് ഒരു ഊമക്കത്ത് കിട്ടുന്നു. സ്ട്രോക്ക് വന്ന് മരണം കാത്ത് കിടക്കുന്ന ലോറ എന്ന അവളുടെ ആന്റിയുടെ അടുത്ത് ഒരാൾ പറ്റിക്കൂടിയിട്ടുണ്ട്. അയാൾ അവരെ പറഞ്ഞ് പാട്ടിലാക്കി സ്വത്ത് മുഴുവൻ തട്ടിയെടുക്കും. എലനറിനും ഭാവി വരനും ചില്ലി കാശ് പോലും കിട്ടില്ല. വൈകാതെ തന്നെ ലോറ ആന്റിക്ക് വീണ്ടും സ്ട്രോക്ക് വന്ന് അതോടെ അവർ മരിക്കുമെന്നും ആ കത്തിൽ എഴുതിയിരുന്നു. ഈ ഊമക്കത്തിന്റെ പിന്നിലെ രഹസ്യം അറിയാൻ പ്വാറോയെ ഏൽപിക്കുന്നു. എന്നാൽ ആ ഊമക്കത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം എലനറിന്റെ നന്മയല്ല. മറ്റെന്തോ ഒരു ദുരുദ്ദേശ്യം ആ കത്തിന് പിന്നിൽ ഉണ്ടെന്ന് പ്വാറോ ഉറപ്പിച്ചു പറയുന്നു. പക്ഷേ എന്താണെന്ന് പ്വാറോയ്‌ക്ക് അറിയില്ല. അതോടെ, ആരോ കളിപ്പിക്കാൻ വേണ്ടി എഴുതിയതാവും എന്ന് കഴുതി ആ കത്ത് നശിപ്പിച്ച ശേഷം അവർ അവരുടെ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നു. വൈകാതെ തന്നെ കത്തിൽ പറഞ്ഞിരുന്നത് പോലെ ലോറ ആന്റി സ്ട്രോക്ക് വന്ന് മരിക്കുന്നതോടെ കത്തിന്റെ ഗൗരവം മനസ്സിലാകുന്നു. തുടർന്ന് നടക്കുന്ന മറ്റൊരു കൊലപാതകവും സ്വന്തം ആന്റിയുടെ കൊലപാതകവും എലനറിന് മേൽ ആരോപിക്കപ്പെടുന്നതും തുടർന്ന് പ്വാറോ ഈ കേസിന്റെ സത്യാവസ്ഥ കണ്ടുപിടിക്കാൻ ശ്രമിക്കുന്നതുമാണ് പിന്നീടുള്ള കഥ.
ഒരു സിനിമ പോലെ കാണാവുന്ന മറ്റൊരു കഥ തന്നെയാണ് ഒൻപതാം സീസണിലെ രണ്ടാമത്തെ എപ്പിസോഡ് ആയ “സാഡ് സൈപ്രസ്“.
Episode 03: ഡെത്ത് ഓൺ ദി നൈൽ / എപ്പിസോഡ് 03: Death on the Nile
തന്റെ നടത്തം കൊണ്ടും, പെരുമാറ്റം കൊണ്ടും, നിരീക്ഷണപാഠവം കൊണ്ടും, എത്രവലിയ രഹസ്യങ്ങൾ നിറഞ്ഞ കേസുകളുടെയും ചുരുൾ
അഴിച്ചെടുക്കാനുള്ള അസാമാന്യ കഴിവ് കൊണ്ട് ലോകം അറിഞ്ഞ അപസർപ്പകനാണ് അഗതാ ക്രിസ്റ്റിയുടെ ഹെർക്യൂൾ പ്വാറോ എന്ന കഥാപാത്രം.
അഗത ക്രിസ്റ്റിയുടെ കഥകളിലെ ഏറ്റവും പ്രശസ്തമായ, 3 തവണ സിനിമയാക്കപ്പെട്ടിട്ടുള്ള ഒരു കഥയാണ് “ഡെത്ത് ഓൺ ദി നൈൽ”
സൈമൺ ഡോയലും മിസ് ഡെ ബെൽഫോർട്ടും പ്രണയത്തിലായിരുന്നു. എന്നാൽ അവർക്കിടയിലേക്ക് ലിന്നെറ്റ് റിഡ്ജ്വേ കടന്ന് വന്നതോടെ ആ ബന്ധം തകരുന്നു. പതിയെ പ്രണയത്തിലാവുകയും പിന്നീട് വിവാഹം ചെയ്യുകയും ചെയ്ത ഡോയലും ലിന്നെറ്റും ഈജിപ്തിലേക്ക് യാത്ര പോകാൻ തീരുമാനിക്കുന്നു. നൈൽ നദിയുടെ ഓളങ്ങളിലൂടെ പരസ്പരം പ്രണയിച്ച് യാത്ര ചെയ്യാൻ തീരുമാനിച്ച ഇരുവരുടെയും ഇടയിലേക്ക് മിസ് ഡെ ബെൽഫോർട്ട് കടന്നുവരുന്നു. തന്റെ കാമുകനെ തട്ടിയെടുത്തവളോടുള്ള തീരാത്ത പകയുമായി അവൾ നിരന്തരം ഇരുവരെയും പിന്തുടർന്നു കൊണ്ടേയിരുന്നു.
പിന്നീട് S.S കർനാക് എന്ന ഒരു കപ്പലിൽ എല്ലാവരും യാത്ര തിരിക്കുന്നു. ആ കപ്പലിൽ അവധി ആഘോഷിക്കാൻ വേണ്ടി വന്ന പ്വാറോയും ഉണ്ടായിരുന്നു. കപ്പലിൽ
ഒരു കൊലപാതകം നടക്കുന്നതും അതിനെ തുടർന്നുള്ള അന്വേഷണത്തിനിടയിൽ കൂടുതൽ കൊലപാതകങ്ങൾ നടക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് കഥ.
ലിന്നെറ്റ് റിഡ്ജ്വേ എന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എമിലി ബ്ലെൻഡാണ്.
ഈ കഥയിൽ ആരാണ് കൊലപാതകി എന്ന് പ്രേക്ഷകന് ഊഹിക്കാൻ കഴിഞ്ഞാൽ പോലും എങ്ങനെ ചെയ്തു എന്നത് അവസാനം പ്വാറോ വിവരിക്കുന്നത് വരെയും പ്രേക്ഷകനെ കുഴയ്ക്കും എന്ന് നിസ്സംശയം പറയാം. സീരീസ് മുഴുവനായി കാണാത്തവർക്കും ഒരു സിനിമ എന്നോണം കാണാൻ സാധിക്കുന്നതാണ് “അഗത ക്രിസ്റ്റിയുടെ പ്വാറോ” സീരീസിലെ ഒമ്പതാം സീസണിലെ മൂന്നാമത്തെ എപ്പിസോഡായ “ഡെത്ത് ഓൺ ദി നൈൽ”.
Episode 04: The Hollow / എപ്പിസോഡ് 04: ദ ഹോളോ
ഡോക്ടർ ജോൺ ക്രിസ്റ്റോവും ഭാര്യ ഗർഡ ക്രിസ്റ്റോവും പുറമേക്ക് സന്തോഷം കാണിക്കുന്ന, എന്നാൽ ഉള്ളിൽ അസ്വരസ്യങ്ങൾ നിറഞ്ഞ ദമ്പതിമാരാണ്… തന്റെ നിലയ്ക്കുള്ള ഭാര്യ അല്ല തനിക്ക് കിട്ടിയത് എന്ന ഒരു മനോഭാവം ഉള്ള ആളാണ് ജോൺ… ജോണിന് ഒരു കാമുകി കൂടി ഉണ്ട്…
ജോൺ ഭാര്യയോടൊപ്പം ഭാര്യ അറിയാത്ത കാമുകിയുടെ വീട്ടിൽ വിരുന്നിനു ചെല്ലുന്നു…
അതേ സമയം 12 വർഷം മുൻപേ ജോണിന്റെ കാമുകിയായിരുന്ന ഒരു പ്രശസ്ത നടി അവരുടെ വീട്ടിലേക്ക് കടന്നുവരുന്നു… അവരോടുള്ള ജോണിന്റെ ഇടപെടൽ കാമുകിക്കും ഭാര്യക്കും നീരസമുണ്ടാക്കുന്നു.
പിറ്റേ ദിവസം വെടിയേറ്റ് ചോരയിൽ കുളിച്ചു കിടക്കുന്ന ജോണിന്റെ അരികെ തോക്കുമായി നിൽക്കുന്ന ഭാര്യയെയും എല്ലാവരും കാണുന്നു. ആരാണ് കൊലപാതകി എന്ന് പലരെയും സംശയിക്കേണ്ടിവരുന്നു..
അതേ സാഹചര്യത്തിൽ ദൈവസാമീപ്യം പോലെ മിസ്റ്റർ പ്വറോ ആ കൊലപാതക രംഗത്തിന് സാക്ഷ്യം വഹിക്കുന്നു…
ഒരു പിടിയും തരാതെ ധാരാളം ട്വിസ്റ്റുകൾ ഉള്ള ഈ മൂവി വളരെ രസകരമായി ഒറ്റയിരുപ്പിൽ കണ്ടുതീർക്കാം…
കണ്ണുകൊണ്ട് കണ്ടതിനെ ചിന്തകൊണ്ട് ഉറപ്പുവരുത്തണം…