എം-സോണ്‍ റിലീസ് – 154
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Werner Herzog |
പരിഭാഷ | ഗീത തോട്ടം |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ബയോഗ്രഫി |
1972 ൽ വെർണർ ഹെർസോഗ് രചിച്ച് സംവിധാനം ചെയ്ത അതിസാഹസിക സിനിമയാണ് അഗ്വിർ, ദ റാത്ത് ഓഫ് ഗോഡ്.
ദക്ഷിണ അമേരിക്കയിലെ ആമസോൺ നദിക്കരയിൽ ഇതുവരെയും ആർക്കും എത്തിച്ചേരാനും പിടിച്ചടക്കാനും കഴിയാതിരുന്നതെന്നു വിശ്വസിക്കപ്പെട്ടിരുന്ന സുവർണ്ണ നഗരിയായ എൽ ഡൊറാഡൊ കീഴടക്കാനായി സ്പാനിഷ് രാജാവയച്ച സംഘത്തിലെ പടയാളിയായ ലോപ് ദെ അഗ്വിറിന്‍റെയും സംഘത്തിന്‍റെയും അതി സാഹസിക യാത്രയെക്കുറിച്ചാണു ഈ സിനിമ. വളരെക്കുറച്ച് സംഭാഷണവും കഥാ സന്ധർഭങ്ങളും മാത്രമുള്ള ഈ സിനിമ ഒരു കഥാപാത്രത്തിന്‍റെ മനസ്സിലെ ഏകാതിപത്യപ്രവണതകളിലൂടെയാണു വികസിക്കുന്നത്. യാത്രാ സംഘത്തിന്‍റെ നേതൃത്വം പതുക്കെ കൈപ്പിടിയിലാക്കിയ അഗ്വിർ സദാസമയവും അപകടം ഒളിച്ചിരിക്കുന്ന ആമസോൺ കാടുകളിലൂടെ ചങ്ങാടത്തിൽ തന്‍റെ സംഘവുമായി യാത്ര തുടരുന്നു,.. ഓരോരാളായി കൊല്ലപ്പെടുംമ്പോഴും അദ്ദേഹം തളരുന്നില്ല. ഭ്രാന്തമായ ആവേശത്താൽ യാത്ര തുടരുന്നു.
അടങ്ങാത്ത ദുരയും അധികാരഭ്രാന്തും മനുഷ്യനെ എത്രമാത്രം ക്രൂരനും ദയാരഹിതനുമാക്കുമെന്ന്‍ ബോധ്യപ്പെടുത്തുകയാണ് “അഗ്വിർ, ദ റാത്ത് ഓഫ് ഗോഡ്” എന്ന സിനിമയിലൂടെ നാം കാണുന്ന അവിശ്വസനീയമായ യാത്ര.